കാസർഗോഡ്: ആത്മഹത്യ ചെയ്ത സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ ചിന്നു പാപ്പു എന്നറിയപ്പെടുന്ന കെ. രേഷ്മയുടെ ആൺസുഹൃത്തിനെ മരിച്ച നിലയിൽ കണ്ടെത്തി. കാസർഗോഡ് ചൗക്കി സ്വദേശി സന്ദേശാണ് (28) ജീവനൊടുക്കിയത്. കുഡ്ലു മണിപ്പാടിയിലെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിലായിരുന്നു. ഈമാസം ഒമ്പതിനാണ് ചിന്നുവിനെ കുഡ്ലു ആസാദ് നഗറിലെ വാടക വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ ബെഡ് ഷീറ്റ് മുറുകിയതിനെ തുടർന്ന് ശ്വാസംമുട്ടിയാണ് മരണമെന്നാണ് പോസ്റ്റുമോർട്ടം പ്രാഥമിക റിപ്പോർട്. സംഭവത്തിന് പിന്നാലെ ആൺസുഹൃത്തായ സന്ദേശിനെ പോലീസ് ചോദ്യം ചെയ്തിരുന്നു.
എന്നാൽ, ഇയാളെ വിട്ടയച്ചിരുന്നു. ഭർത്താവുമായി അകന്നു കഴിയുന്ന ചിന്നു സന്ദേശിനൊപ്പം വാടക വീട്ടിലായിരുന്നു താമസം. സന്ദേശുമായുള്ള തർക്കങ്ങളാണ് ചിന്നുവിന്റെ ആത്മഹത്യക്ക് കാരണമെന്ന് ആരോപണം ഉയർന്നിരുന്നു. ഇതേത്തുടർന്നാണ് പോലീസ് സന്ദേശിനെ ചോദ്യം ചെയ്തത്. സന്ദേശിന്റെ അച്ഛൻ നാരായണ നായ്ക്, അമ്മ സരോജ. സഹോദരി ഗൗതമി.
Most Read| ഉപരോധങ്ങൾ പിൻവലിച്ചാൽ വിട്ടുവീഴ്ചയ്ക്ക് തയ്യാർ; ഇറാൻ



































