‘ദ കേരള സ്‌റ്റോറി 2’; റിലീസ് തടഞ്ഞ ഉത്തരവിന് സ്‌റ്റേ, സിനിമ പ്രദർശിപ്പിക്കാം

നിർമാതാക്കളുടെ അപ്പീലിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സിനിമയ്‌ക്ക് പ്രദർശനാനുമതി നൽകിയത്.

By Senior Reporter, Malabar News
High Court
Ajwa Travels

കൊച്ചി: ‘ദ കേരള സ്‌റ്റോറി 2’ സിനിമയുടെ റിലീസ് തടഞ്ഞ ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് സ്‌റ്റേ ചെയ്‌ത്‌ ഡിവിഷൻ ബെഞ്ച്. നിർമാതാക്കളുടെ അപ്പീലിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സിനിമയ്‌ക്ക് പ്രദർശനാനുമതി നൽകിയത്. സിനിമയുടെ റിലീസ് സിംഗിൾ ബെഞ്ച് 15 ദിവസത്തേക്ക് തടഞ്ഞിരുന്നു.

ചിത്രത്തിന്റെ റിലീസ് 15 ദിവസത്തേക്ക് നീട്ടിക്കൊണ്ടും സിനിമയ്‌ക്ക് സെൻസർ സർട്ടിഫിക്കറ്റ് നൽകിയ നടപടി പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ടുള്ള റിവിഷൻ പെറ്റീ ഷനുമേൽ കേന്ദ്ര സർക്കാർ തീരുമാനമെടുക്കണമെന്നും വ്യക്‌തമാക്കിക്കൊണ്ടായിരുന്നു ജസ്‌റ്റിസ്‌ ബെച്ചു കുര്യൻ തോമസ് 15 ദിവസത്തെ സ്‌റ്റേ അനുവദിച്ചത്.

ചിത്രം പ്രഥമദൃഷ്‌ട്യാ സാമൂഹികാന്തരീക്ഷം മോശമാക്കാൻ സാധ്യതയുള്ളതും സെൻസസ് സർട്ടിഫിക്കറ്റ് നൽകിയപ്പോൾ സെൻസർ ബോർഡ് മാർഗനിർദ്ദേശങ്ങൾ മനസിരുത്തി പരിഗണിച്ചില്ല എന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് ഇതെന്നും സിംഗിൾ ബെഞ്ച് വ്യക്‌തമാക്കിയിരുന്നു. എന്നാൽ, ഇതിനെതിരെ നിർമാതാക്കൾ സമർപ്പിച്ച അപ്പീലിലാണ് ഡിവിഷൻ ബെഞ്ചിന്റെ ഇടപെടൽ.

Most Read| 91ആം വയസിലും ‘ജിൽ’ മുത്തശ്ശി ‘ചിൽ’; എന്റമ്മോ ആർക്കും പറ്റില്ലെന്ന് കമന്റുകൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE