കെടി സ്‌കറിയ (91) അന്തരിച്ചു; സംസ്‌കാരം ഞായർ രാവിലെ 11.30ന് ഉമിക്കുപ്പ ലൂര്‍ദ്ദ് സെമിത്തേരിയിൽ

കുടിയേറ്റ കർഷകനും മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയ ഉൾപ്പടെ ഏഴുമക്കളുടെ പിതാവുമായ കോട്ടയം, എരുമേലി ഇടകടത്തി കരിയിലക്കുളം വീട്ടില്‍ കെ ടി സ്‌കറിയ(91) വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് അന്തരിച്ചു.

By Malabar Desk, Malabar News
KT Skariah passes away funeral Sunday morning at Umikkuppa
Image Source: Shajan Skariah | Reworked by MN Creatives

കോട്ടയം: കൊല്ലം ജില്ലയിലെ ആര്യങ്കാവ് ഇടപ്പാളയത്ത് നിന്ന് 55 വര്‍ഷം മുന്‍പ് കോട്ടയം ജില്ലയിലെ മലയോര പ്രദേശത്തേക്ക് കുടിയേറിയ കര്‍ഷകനായിരുന്ന സ്‌കറിയ, വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിൽസയില്‍ കഴിയവേയാണ് മരണം. സംസ്‌കാരം ഒക്‌ടോബർ 18, ഞായർ രാവിലെ 11.30ന് കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിൽ ഉമിക്കുപ്പ ലൂര്‍ദ്ദ് മാതാ ചര്‍ച്ച് സെമിത്തേരിയില്‍ നടക്കും.

മണിമല കരിമ്പനക്കുളം വാണിശ്ശേരി അന്നമ്മ സ്‌കറിയയാണ് ഭാര്യ. മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയ അടക്കം ഏഴ് മക്കളാണ് പരേതനുള്ളത്. ചമ്പക്കുളം മാര്‍ കുര്യാളശേരി മ്യൂസിയം മഠത്തിലെ മദര്‍ സുപ്പീരിയര്‍ സിസ്‌റ്റർ മെഴ്‌സിറ്റ, മഹാരാഷ്‌ട്രയിലെ സത്താറ ജില്ലയിലെ പാഞ്ചഗണിയിലെ റെഡ്‌ക്രോസ് ഹോസ്‌പിറ്റൽ ഡയറക്‌ടർ ഫാ. ടോമി കരിയിലക്കുളം, ഹൈക്കോടതി അഭിഭാഷകനായ അഡ്വ. ജിജി എസ്, അമേരിക്കയിലെ ലോസ് ആഞ്ചലസിലെ നഴ്‌സിംഗ്‌ പ്രാകടീഷണർ സെലിന്‍ റോയ്, പൂന പഞ്ചഗണി സെന്റ് സേവിയേഴ്‌സ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ അഡ്‌മിനിസ്‌ട്രേറ്റർ ജോജന്‍, ചമ്പക്കുളം പോരൂക്കര ബിഎഡ് കോളേജ് പ്രിന്‍സിപ്പല്‍ സോജന്‍ എന്നിവരാണ് മറ്റ് മക്കള്‍.

അടിമാലി മുക്കുടം കൊച്ചുപുരയ്‌ക്കൽ ബിജി (റിട്ടയേര്‍ഡ് അദ്ധ്യാപിക), പൂഞ്ഞാര്‍ പയ്യാനിത്തോട്ടം മാടപ്പള്ളി റോയ് (ലോസ് ആഞ്ചലസ്), കണ്ണൂര്‍ ചെമ്പേരി മാമ്പുഴക്കല്‍ ബോബി അലോഷ്യസ് (അസിസ്‌റ്റന്റ് കമ്മീഷണര്‍, കസ്‌റ്റംസ്), മുണ്ടക്കയം ചോലത്തടം വടക്കേ പുത്തന്‍പുര സുബി (നഴ്‌സ്‌, പൂന), ഭരണങ്ങാനം ഇടയച്ചാലില്‍ സ്‌മിത (അദ്ധ്യാപിക, സെന്റ് ആന്റണീസ് പബ്‌ളിക് സ്‌കൂള്‍, ആനക്കല്ല്) എന്നിവരാണ് മരുമക്കള്‍.

MOST READ | ബെഡ്‌റൂമിനെ ഗൗരവമായി പരിഗണിക്കുക

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE