മലപ്പുറം: ജില്ലയിലെ മലയോര മേഖലയിൽ പെയ്‌ത കനത്ത മഴയെത്തുടർന്ന് അപ്രതീക്ഷിത മലവെള്ളപ്പാച്ചിൽ. കരുവാരക്കുണ്ട്, കാളികാവ്, ചോക്കോട് പ്രദേശങ്ങളിലാണ് മലവെള്ളപ്പാച്ചിലിനെ തുടർന്ന് തോടുകളും പുഴകളും കരകവിഞ്ഞൊഴുകുന്നത്. പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.
ആളപായമോ മറ്റു നാശനഷ്‌ടങ്ങളോ റിപ്പോർട് ചെയ്‌തിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികയാണ്. മലയോര മേഖലകളിലും പുഴയോരങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നദികളിലും പുഴകളിലും തോടുകളിലും ഇറങ്ങരുതെന്നും നിർദ്ദേശമുണ്ട്. കോഴിക്കോടും കനത്ത മഴയിൽ സ്‌റ്റേഡിയം റോഡിൽ വെള്ളക്കെട്ടുണ്ടായി.
Most Read| ‘അടിത്തട്ടിൽ നിന്ന് കെട്ടിപ്പടുത്ത കരിയർ’; ആൻ മേരി കാംബെൽ എന്ന ടെക് വനിത


































