ഇടുക്കിയിൽ കനത്ത മഴ; കല്ലാർ ഡാം തുറക്കും, അടിമാലി-മൂന്നാർ ഗതാഗതം നിരോധിച്ചു

കൊച്ചി-ധനുഷ്‌കോടി ദേശീയപാത 85ൽ അടിമാലി-മൂന്നാർ റൂട്ടിലെ രണ്ടാം മൈലിൽ വൻ പാറ വീണ് ഗതാഗതം തടസപ്പെട്ടതിനെ തുടർന്ന് ഈ വഴിയുള്ള വാഹനഗതാഗതം പൂർണമായി നിരോധിച്ചു.

By Senior Reporter, Malabar News
Heavy rain In Kerala
Representational Image

തൊടുപുഴ: ഇടുക്കി ജില്ലയിൽ കനത്ത മഴ തുടരുന്നു. ഹൈറേഞ്ച് മേഖലയിൽ ശക്‌തമായ മഴയാണ് പെയ്യുന്നത്. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ കല്ലാർ ഡാമിന്റെ ഷട്ടറുകൾ തുറക്കും. ഇന്ന് രാത്രി എട്ടുമണിമുതൽ ഡാമിന്റെ നാല് ഷട്ടറുകൾ 20 സെന്റീമീറ്റർ വീതമാണ് ഉയർത്തുന്നത്.

ഡാമിന്റെ വൃഷ്‌ടിപ്രദേശങ്ങളിൽ തുടർച്ചയായി മഴ പെയ്യുന്നതിനാലും ജലനിരപ്പ് റെഡ് അലർട് ലെവലിലേക്ക് എത്തുകയും ചെയ്യുന്നതിനാലാണ് ഷട്ടറുകൾ തുറക്കുന്നത്. ഷട്ടറുകൾ തുറക്കുന്നതോടെ 80 ക്യുമെക്‌സ് വരെ വെള്ളം പുറത്തേക്ക് ഒഴുക്കിവിടും. ഡാമിലെ വെള്ളം ഒഴുക്കിവിടുന്ന സാഹചര്യത്തിൽ ചിന്നാർ, കല്ലാർ പുഴകളുടെ ഇരുകരകളിൽ താമസിക്കുന്നവർ തീരത്ത് ജാഗ്രത പാലിക്കണമെന്നും കലക്‌ടർ അറിയിച്ചു.

കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് ജില്ലയിൽ ശക്‌തമായ മഴയ്‌ക്കുള്ള സാധ്യത കണക്കിലെടുത്ത് മഞ്ഞ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കൊച്ചി-ധനുഷ്‌കോടി ദേശീയപാത 85ൽ അടിമാലി-മൂന്നാർ റൂട്ടിലെ രണ്ടാം മൈലിൽ വൻ പാറ വീണ് ഗതാഗതം തടസപ്പെട്ടതിനെ തുടർന്ന് ഈ വഴിയുള്ള വാഹനഗതാഗതം പൂർണമായി നിരോധിച്ചു.

Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE