മോദി സീസണ്‍ 2: സിഎം റ്റു പിഎം; ട്രെയ്ലര്‍ പുറത്തിറങ്ങി

By Team Member, Malabar News
Malabarnews_modi season 2
Representational image
Ajwa Travels

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന വെബ് സീരീസിന്റെ രണ്ടാം ഭാഗവുമായി ഇറോസ് നൗ. രണ്ടാം സീസണിന്റെ ട്രെയ്ലര്‍ ഇറോസ് നൗ പുറത്തു വിട്ടിട്ടുണ്ട്. മോദി: ജേര്‍ണി ഓഫ് എ കോമണ്‍ മാന്‍ എന്ന പേരിലായിരുന്നു വെബ് സീരിസിന്റെ ആദ്യ സീസണ്‍ പുറത്തിറങ്ങിയത്. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രി പദവിയില്‍ എത്തുന്ന വരെയുള്ള ജീവിതകഥയാണ് ഇതില്‍ പറഞ്ഞത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസത്തില്‍ ആയിരുന്നു ഇത് പുറത്തിറങ്ങിയത്.

ഗുജറാത്ത് മുഖ്യമന്ത്രി പദവിയില്‍ നിന്നും ഇന്ത്യന്‍ പ്രധാനമന്ത്രി പദവിയില്‍ എത്തുന്ന വരെയുള്ള നരേന്ദ്ര മോദിയുടെ ജീവിത കഥയാണ് രണ്ടാം സീസണില്‍ പറയുന്നത്. മോദി സീസണ്‍ 2: സിഎം റ്റു പിഎം എന്നാണ് രണ്ടാം സീസണിന് പേര് നല്‍കിയിരിക്കുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ഗുജറാത്തി ഭാഷകളിലാണ് സീരീസ് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്. മോദിയുടെ ജീവിതകഥ പറയുന്ന സീരീസ് ഒരുക്കുന്നത് ഉമേഷ് ശുക്ളയും, ആഷിഷ് വാഗും ചേര്‍ന്നാണ്.

മഹേഷ് ഠാക്കൂര്‍ ആണ് സീരീസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയായി വേഷമിടുന്നത്. മഹേഷ് ഠാക്കൂറിന് ഒപ്പം തന്നെ ആഷിഷ് ശര്‍മ്മ, ഫൈസല്‍ ഖാന്‍, ദര്‍ശന്‍ ജാറിവാല, പ്രാചി ഷാ പാണ്ഡ്യ, മകരന്ദ് ദേശ്പാണ്ഡേ, അനംഗ് ദേശായി, എന്നിവരും സീരീസില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. നവംബര്‍ 12 മുതലാണ് രണ്ടാം സീരീസ് പുറത്തിറങ്ങുക.

Read also : ഹോളിവുഡില്‍ പുതിയ ചിത്രവുമായി പ്രിയങ്ക ചോപ്ര

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE