ഐശ്വര്യ ലക്ഷ്‌മി പ്രധാന വേഷത്തിൽ; ‘കുമാരി’ മോഷൻ പോസ്‌റ്റർ പുറത്ത്

By Trainee Reporter, Malabar News
Ajwa Travels

ഐശ്വര്യ ലക്ഷ്‌മിയെ നായികയാക്കി സുപ്രിയ മേനോൻ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം ‘കുമാരി’യുടെ മോഷൻ പോസ്‌റ്റർ പുറത്തിറങ്ങി. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ തയാറാകുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം നിർവഹിക്കുന്നത് നിർമൽ സഹദേവ് ആണ്. നാടോടികഥകളുടെയും കെട്ടുകഥകളുടെയും അകമ്പടിയോടെ എത്തുന്ന ഹൊറർ ത്രില്ലറാകും ‘കുമാരി’ എന്നാണ് അണിയറ വർത്തമാനം.

KUMARI - Motion Poster | Nirmal Sahadev | Aishwarya Lekshmi | Prithviraj Productions | FLS

രണം’ എന്ന പൃഥ്വിരാജ് ‌സിനിമക്ക് ശേഷം നിർമൽ സഹദേവ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് കുമാരി. ‘ഡ്രൈവിംഗ് ലൈസൻസ്’ എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജ് പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രം കൂടിയാകും ‘കുമാരി’. ജേക്ക്‌സ് ബിജോയ് ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്.

Read also: ആദ്യ ജയത്തിനായി ബ്‌ളാസ്‌റ്റേഴ്‌സ് ഇന്നിറങ്ങുന്നു; രണ്ടാം മല്‍സരത്തില്‍ എതിരാളികള്‍ നോര്‍ത്ത് ഈസ്‌റ്റ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE