ആദ്യ ജയത്തിനായി ബ്‌ളാസ്‌റ്റേഴ്‌സ് ഇന്നിറങ്ങുന്നു; രണ്ടാം മല്‍സരത്തില്‍ എതിരാളികള്‍ നോര്‍ത്ത് ഈസ്‌റ്റ്

By Staff Reporter, Malabar News
isl image_malabar news
Ajwa Travels

ഗോവ: ഐഎസ്എല്ലില്‍ ആദ്യ ജയം ലക്ഷ്യമിട്ട് കേരള ബ്‌ളാസ്‌റ്റേഴ്‌സ് ഇന്നിറങ്ങുന്നു. കരുത്തരായ നോര്‍ത്ത് ഈസ്‌റ്റ് യുണൈറ്റഡാണ് രണ്ടാം മല്‍സരത്തിലെ ബ്‌ളാസ്‌റ്റേഴ്‌സിന്റെ എതിരാളികള്‍. ആദ്യ മല്‍സരത്തില്‍ എടികെ മോഹന്‍ ബഗാനോട് പരാജയപ്പെട്ട ബ്‌ളാസ്‌റ്റേഴ്‌സ് വിജയം മാത്രം ലക്ഷ്യമിട്ടാണ് ഇന്ന് കളത്തിലിറങ്ങുന്നത്.

മികച്ച കളി കാഴ്‌ചവെച്ചു എങ്കിലും അവസരങ്ങള്‍ സൃഷ്‌ടിക്കുന്നതില്‍ പരാജയപ്പെട്ടതാണ് കേരള ബ്‌ളാസ്‌റ്റേഴ്‌സിന് മോഹന്‍ ബഗാനെതിരായ മല്‍സരത്തില്‍ തിരിച്ചടിയായത്. എന്നാല്‍ ഈ മല്‍സരത്തില്‍ വിജയം നേടാന്‍ കഴിയുമെന്ന ആത്‌മവിശ്വാസത്തിലാണ് കിബു വികൂനയും സംഘവും. പരിക്ക് മാറിയ രാഹുല്‍ കെ പിയും ഇന്ന് കളത്തില്‍ ഇറങ്ങിയേക്കുമെന്നാണ് കരുതുന്നത്.

അതേസമയം മുംബൈ സിറ്റിയെ അടിയറവ് പറയിച്ച ആത്‌മവിശ്വാസത്തോടെ ആണ് നോര്‍ത്ത് ഈസ്‌റ്റ് ഇന്ന് കളിക്കാന്‍ ഇറങ്ങുന്നത്.

ആദ്യ ഇലവനില്‍ മാറ്റങ്ങളോടെയാകും കേരള ബ്‌ളാസ്‌റ്റേഴ്‌സ് എത്തുക. നിശു കുമാര്‍ ആദ്യ ഇലവനില്‍ പ്രശാന്തിന് പകരമായി എത്താനാണ് സാധ്യത. മാത്രവുമല്ല സിഡോഞ്ചക്ക് പകരം ഫകുണ്ടോ ആദ്യ ഇലവനില്‍ എത്തിയേക്കും. മൂന്ന് മലയാളി താരങ്ങളാണ് നോര്‍ത്ത് ഈസ്‌റ്റ് നിരയിലുള്ളത്. ഇതില്‍ ബ്രിട്ടോ ഇന്ന് ആദ്യ ഇലവനില്‍ തന്നെ ഉണ്ടായേക്കും.

Read Also: ‘ഞാൻ പ്രതീക്ഷിക്കുന്നു, ഒരുനാൾ നമ്മളൊന്നിച്ച് ആകാശത്തിൽ പന്ത് തട്ടും’; പെലെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE