തിരുവനന്തപുരം: വെൽഫെയർ പാർട്ടിയുമായുള്ള കോൺഗ്രസിന്റെ ബന്ധത്തിൽ രാഹുൽ ഗാന്ധി മറുപടി പറയണമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ. രാഹുൽ ഗാന്ധിയുടെ മണ്ഡലത്തിലാണ് കോൺഗ്രസ് വെൽഫെയർ പാർട്ടിയുമായി സഖ്യമുണ്ടാക്കിയത്. ഇക്കാര്യത്തിൽ ജനങ്ങളോട് രാഹുൽ ഗാന്ധി മറുപടി പറയണം. കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ അറിവോടെയാണോ ഈ ബന്ധമെന്ന് വ്യക്തമാക്കണം. ജമാഅത്തെ ഇസ്ലാമി സ്ഥാനാർഥിക്ക് വേണ്ടി പ്രചാരണം നടത്തുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ ജനങ്ങളെ പരിഹസിക്കുകയാണെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.
വർഗീയ ശക്തികളെ കൂട്ടുപിടിച്ച് രാജ്യതാൽപര്യങ്ങളെ കോൺഗ്രസ് ബലികഴിച്ചു. വയനാടിന് വേണ്ടി ഒരു കാര്യത്തിലും എംപിയായ രാഹുൽ ഗാന്ധി ഇടപെടുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
സർക്കാരുമായി ഒത്തുതീർപ്പുണ്ടാക്കുന്ന സാമന്തനാണ് മുല്ലപ്പള്ളി രാമചന്ദ്രൻ. ലാവ്ലിൻ കേസിൽ സിബിഐ ശരിയായ ദിശയിലാണ് മുന്നോട്ട് പോകുന്നതെന്നും പരമാവധി തെളിവുകൾ ശേഖരിക്കാനാണ് സമയം കോടതിയിൽ ചോദിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
Also Read: ‘സ്വപ്നയുടെ ശബ്ദരേഖ പുറത്തുവിട്ട കേസ് അട്ടിമറിക്കുന്നു’; മുല്ലപ്പള്ളി രാമചന്ദ്രൻ