മികച്ച അഭിപ്രായം നേടി ‘തങ്കം’ ടീസർ; കാളിദാസ് അമ്പരപ്പിച്ചെന്ന് പ്രേക്ഷകർ

By Staff Reporter, Malabar News
malabarnews-Paava-Kadhaigal-
Ajwa Travels

തമിഴിലെ പ്രമുഖ സംവിധായകര്‍ ഒരുക്കുന്ന ആന്തോളജിയായ പാവ കഥൈകളിലെ തങ്കം എന്ന ചിത്രത്തിന്റെ ടീസറിന് മികച്ച അഭിപ്രായം. കാളിദാസ് ജയറാം തന്റെ പ്രകടനം കൊണ്ട് അമ്പരപ്പിച്ചുവെന്ന് പ്രേക്ഷകർ പ്രതികരിച്ചു. സുധാ കൊങ്ങരയാണ് തങ്കം ഒരുക്കുന്നത്. ശാന്തനു ഭാഗ്യരാജും കാളിദാസുമാണ് പ്രധാനവേഷത്തില്‍ എത്തുന്നത്.

Thangam by Sudha Kongara | Paava Kadhaigal | Official Teaser | Bhavani, Kalidas & Shanthanu

സുധാ കൊങ്ങര, വെട്രിമാരന്‍, ഗൗതം വാസുദേവ മേനോന്‍, വിഘ്‌നേഷ് ശിവന്‍ എന്നിവര്‍ ഒരുക്കിയ നാല് ചെറുസിനിമകളുടെ സമാഹാരമാണ് പാവ കഥൈകൾ. ലവ് പണ്ണ ഉട്രനും എന്ന പേരിലാണ് വിഘ്‌നേഷ് ശിവന്‍ ചിത്രം ഒരുക്കുന്നത്. അഞ്‌ജലിയും കല്‍ക്കിയുമാണ് പ്രധാനവേഷത്തിൽ എത്തുന്നത്. വെട്രിമാരന്‍ ഒരുക്കുന്ന ഊര്‍ ഇരവില്‍ പ്രകാശ് രാജ്, സായ് പല്ലവി, ഹരി എന്നിവരാണ് കഥാപാത്രങ്ങള്‍.

വാന്‍മകള്‍ എന്ന പേരിലാണ് ഗൗതം വാസുദേവ മേനോന്റെ സിനിമ. ഗൗതം വാസുദേവ മേനോനും സിമ്രാനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ബോളിവുഡിലെ മുന്‍നിര നിര്‍മ്മാതാവായ റോണി സ്‌ക്രൂവാലയുടെ ആര്‍എസ് വിപി മൂവീസാണ് നിർമാണം. ഡിസംബർ 18നാണ് ചിത്രം നെറ്റ്ഫ്ളിക്‌സിലൂടെ റിലീസ് ചെയ്യുന്നത്.

Read Also: യോഗിയോട് ഏറ്റുമുട്ടാൻ ആം ആദ്‌മി; നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE