നിഗൂഡതകൾ ഒളിപ്പിച്ച് ‘ദി പ്രീസ്‌റ്റ്’; പുതിയ ടീസർ ഇറങ്ങി

By Staff Reporter, Malabar News
the-priest
Ajwa Travels

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം ദി പ്രീസ്‌റ്റിന്റെ രണ്ടാമത്തെ ടീസർ പുറത്തിറങ്ങി. ആദ്യ ടീസറിനേക്കാൾ കൂടുതൽ ഡീറ്റൈൽഡ് ആയാണ് പുതിയ ടീസറിൽ കഥാപാത്രങ്ങളെ ഉൾക്കൊള്ളിച്ചത്. മമ്മൂട്ടി ഫാദർ ബെനഡിക്‌ട് എന്ന പുരോഹിതന്റെ വേഷത്തിൽ എത്തുന്ന ചിത്രം ഹൊറർ മൂഡിലാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഡാർക്ക് കളർടോൺ ഭീതി ജനിപ്പിക്കുന്നതാണ്.

The Priest Official Teaser 2 | Mammootty | Manju Warrier | Jofin T Chacko | Nikhila Vimal
മമ്മൂട്ടിക്ക് പുറമെ മഞ്‌ജു വാര്യർ, നിഖില വിമൽ, സാനിയ ഇയ്യപ്പൻ, ശ്രീനാഥ് ഭാസി, ബേബി മോണിക്ക, ജഗദീഷ്, മധുപാൽ എന്നിവരാണ് മറ്റുവേഷങ്ങളിൽ എത്തുന്നത്. നവാഗതനായ ജോഫിൻ ടി ചാക്കോയാണ് ചിത്രം സംവിധാനം ചെയ്‌തത്‌. ആന്റോ ജോസഫും ബി ഉണ്ണികൃഷ്‌ണനും ചേർന്നാണ് ചിത്രം നിർമിച്ചത്. മാർച്ച് നാലിനാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചത്.

Read Also: ഇന്ദ്രൻസിന്റെ ‘വേലുക്കാക്ക’; ടീസർ പുറത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE