പ്രേക്ഷകമനം കീഴടക്കാൻ ‘ആണും പെണ്ണും’ എത്തുന്നു; റിലീസ് 26ന്

By Staff Reporter, Malabar News
aanum pennum
Ajwa Travels

മലയാളത്തിലെ ആന്തോളജി ചിത്രം ‘ആണും പെണ്ണും’ റിലീസ് മാർച്ച് 26ന്. ആഷിഖ് അബു, വേണു, ജയ് കെ എന്നിവർ സംവിധാനം നിർവഹിച്ച ചിത്രത്തിൽ പാർവ്വതി തിരുവോത്ത്, ആസിഫ് അലി, ജോജു ജോർജ്, സംയുക്‌താ മേനോൻ, ഇന്ദ്രജിത്, റോഷൻ മാത്യു, ദർശന തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.

പാർവ്വതി തിരുവോത്തും ആസിഫ് അലിയുമാണ് വേണുവിന്റെ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. വേണു തന്നെയാണ് തിരക്കഥയും ഒരുക്കിയത്.

ഉണ്ണി ആറിന്റെ തിരക്കഥയിൽ ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ റോഷൻ മാത്യു, ദർശന, നെടുമുടി വേണു കവിയൂർ പൊന്നമ്മ, ബേസിൽ ജോസഫ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളാകുന്നത്. തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലവും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ജയ് കെ ജോജു ജോർജിനേയും സംയുക്‌താ മേനോനെയും ഇന്ദ്രജിത്തിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് സന്തോഷ് ഏച്ചിക്കാനമാണ്.

പികെ പ്രൈം പ്രൊഡക്ഷന്റെ ബാനറിൽ സികെ പദ്‌മകുമാർ, എം ദിലീപ് കുമാർ എന്നിവർ നിർമിക്കുന്ന ചിത്രത്തിനായി ക്യാമറ കൈകാര്യം ചെയ്യുന്നത് ഷൈജു ഖാലിദ്, വേണു, സുരേഷ് രാജൻ എന്നിവരാണ്. സൈജു ശ്രീധരൻ, ബിനാ പോൾ, ഭവൻ ശ്രീകുമാർ എഡിറ്റിംഗ്. ബിജിബാൽ, ഡോൺ വിൻസെന്റ് എന്നിവർ ചിത്രത്തിന് ഈണം പകരുന്നു. പ്രൊഡക്ഷൻ ഡിസൈൻ- ഗോകുൽ ദാസ്, ജ്യോതിഷ് ശങ്കർ.

Read Also: കമൽ ഹാസന്റെ നിർമാണ കമ്പനിയിൽ ആദായ നികുതി വകുപ്പ് റെയ്‌ഡ്‌

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE