ചെന്നൈ: കമൽ ഹാസന്റെ നിർമാണ കമ്പനിയിൽ ആദായ നികുതി വകുപ്പിന്റെ പരിശോധന. ‘മക്കൾ നീതി മയ്യം’ ട്രഷറർ ചന്ദ്രശേഖരന്റെ വീട്ടിൽ നിന്ന് എട്ട് കോടി രൂപ കണ്ടെടുത്ത സാഹചര്യത്തിലാണ് പരിശോധന.
ആധായ നികുതി വകുപ്പ് അധികൃതർ ഇന്നലെ രാത്രിയോടെയാണ് താരത്തിന്റെ നിർമാണ കമ്പനിയിൽ റെയ്‌ഡ് നടത്തിയത്. അതേസമയം ഇതുമായി ബന്ധപ്പെട്ട് അധികൃതരിൽ നിന്ന് റിപ്പോർട് ലഭിച്ച ശേഷം പ്രതികരിക്കാമെന്ന് കമൽ ഹാസൻ വ്യക്‌തമാക്കി.
ഇത്തവണ തിരഞ്ഞെടുപ്പിൽ മക്കൾ നീതി മയ്യത്തെ പ്രതിനിധീകരിച്ച് കമൽ ഹാസനും മൽസര രംഗത്തുണ്ട്. കോയമ്പത്തൂർ സൗത്തിൽ നിന്നാണ് താരം ഇക്കുറി ജനവിധി തേടുന്നത്. ഏപ്രിൽ 6നാണ് സംസ്‌ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുക.
Read Also: പാർട്ടി പ്രവർത്തകരുടെ പ്രതിഷേധം; ബംഗാളിൽ സ്‌ഥാനാർഥിയെ മാറ്റി ബിജെപി