മൂന്ന് പെണ്ണുങ്ങളുടെ കഥയുമായി ‘ആണും പെണ്ണും’; ട്രെയ്‌ലർ പുറത്തിറങ്ങി

By Team Member, Malabar News
aanum pennum
Ajwa Travels

ഒരിടവേളക്ക് ശേഷം മലയാളത്തിൽ ഒരുങ്ങുന്ന ആന്തോളജി ചിത്രമാണ് ‘ആണും പെണ്ണും’. ആഷിക് അബു, വേണു, ജയ് കെ എന്നിവർ ചേർന്നൊരുക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. മലയാളത്തിന്റെ പ്രിയതാരം മോഹൻലാലാണ് ചിത്രത്തിന്റെ ട്രെയ്‌ലർ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പുറത്തിറക്കിയത്. മാർച്ച് 26ആം തീയതി ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും.

മൂന്ന് സ്‌ത്രീകളുടെ കഥകളെ ആസ്‌പദമാക്കി ഒരുക്കുന്ന മൂന്ന് ഹ്രസ്വചിത്രങ്ങൾ അടങ്ങിയ ആന്തോളജി ചിത്രമാണ് ആണും പെണ്ണും. ‘ചെറുക്കനും പെണ്ണും’ എന്ന പേരിലാണ് ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രം ഒരുങ്ങുന്നത്. ഉണ്ണി ആർ ആണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. റോഷന്‍ മാത്യു, ദര്‍ശന രാജേന്ദ്രന്‍, നെടുമുടി വേണു, കവിയൂര്‍ പൊന്നമ്മ, ബേസില്‍ ജോസഫ്, ബെന്നി പി നായരമ്പലം തുടങ്ങിയവരാണ് ഈ ഭാഗത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷൈജു ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ എഡിറ്റിംഗ് നിർവഹിക്കുന്നത് സൈജു ശ്രീധരന്‍ ആണ്.

ഉറൂബിന്റെ രാച്ചിയമ്മ എന്ന കൃതിയെ ആസ്‌പദമാക്കിയാണ് വേണു സംവിധാനം ചെയ്യുന്ന ഭാഗം ഒരുങ്ങുന്നത്. ചിത്രത്തിന്റെ തിരക്കഥ, ഛായാഗ്രഹണം എന്നിവ നിർവഹിക്കുന്നതും വേണു തന്നെയാണ്. പാർവതി തിരുവോത്ത്, ആസിഫ് അലി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബീന പോൾ ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത്.

ജയ് കെ ആണ് ചിത്രത്തിലെ മൂന്നാം ഭാഗം സംവിധാനം ചെയ്യുന്നത്. സന്തോഷ് ഏച്ചിക്കാനം രചന നിർവഹിക്കുന്ന ചിത്രത്തിൽ ജോജു ജോർജ്, സംയുക്‌ത മേനോൻ, ബിജു മേനോൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുരേഷ് രാജൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ എഡിറ്റിംഗ് നിർവഹിക്കുന്നത് ഭവൻ ശ്രീകുമാറാണ്.

Read also : ‘പുഷ്‌പ’യിൽ അല്ലു അർജുന്റെ വില്ലനായി ഫഹദ് ഫാസിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE