‘പുഷ്‌പ’യിൽ അല്ലു അർജുന്റെ വില്ലനായി ഫഹദ് ഫാസിൽ

By Staff Reporter, Malabar News
fahadh_faasil_allu_arjun_pushpa
Ajwa Travels

തെലുഗു സൂപ്പർ താരം അല്ലു അർജുന്റെ ഏറ്റവും പുതിയ ചിത്രം ‘പുഷ്‌പ‘യിൽ മലയാളത്തിന്റെ പ്രിയനടൻ ഫഹദ് ഫാസിൽ വില്ലനായി എത്തുന്നു. ബി സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ചന്ദനകടത്തുകാരൻ പുഷ്‌പയായാണ് അല്ലു അർജുൻ എത്തുന്നത്. ഈ വർഷം ആഗസ്‌റ്റ്‌ 13 റിലീസ് നിശ്‌ചയിച്ച ചിത്രത്തിൽ രശ്‌മിക മന്ദാനയാണ് നായിക.

 

View this post on Instagram

 

A post shared by Mythri Movie Makers (@mythriofficial)

തിരക്ക് നിറഞ്ഞ രണ്ട് ഷെഡ്യുളുകൾ ഇതുവരെ പൂർത്തിയാക്കി കഴിഞ്ഞു. അതിന് ശേഷമാണ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പ്രഖ്യാപനം വന്നത്. ചിത്രത്തിൽ മികച്ച താരം തന്നെ വില്ലനായി എത്തുമെന്ന് സുകുമാർ അറിയിച്ചിരുന്നു. തമിഴ് നടൻമാരായ വിജയ് സേതുപതി, ആര്യ എന്നിവരുടെ പേരുകളും ഉയർന്ന് കേട്ടിരുന്നു.

Read Also: ‘ഈസ് ഓഫ് ഡൂയിങ് ബിസിനസ്‌’ സൂചിക; 20 സംസ്‌ഥാനങ്ങൾ പരിഷ്‌കാരങ്ങൾ നടപ്പിലാക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE