യുവതിയെ തട്ടിക്കൊണ്ടു പോയ സംഭവം; സ്വർണക്കടത്ത് ബന്ധം അന്വേഷിക്കാൻ കസ്‌റ്റംസ്

By Staff Reporter, Malabar News
abduction case
Ajwa Travels

ആലപ്പുഴ: മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ സ്വർണക്കടത്ത് ബന്ധം അന്വേഷിക്കാൻ കസ്‌റ്റംസ്. മാന്നാറിൽ എത്തിയ കസ്‌റ്റംസ് സംഘം പോലീസിൽ നിന്ന് വിവരങ്ങളും രേഖകളും ശേഖരിച്ചു.

സ്വർണം കടത്തിയെന്ന് സമ്മതിച്ച ബിന്ദുവിനെ കസ്‌റ്റംസ് ചോദ്യം ചെയ്യും.

മാന്നാർ കൊരട്ടിക്കാട് സ്വദേശിനിയായ ബിന്ദുവിനെ കഴിഞ്ഞ ദിവസമാണ് അജ്‌ഞാത സംഘം തട്ടിക്കൊണ്ടു പോയത്. മാന്നാറിലെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടു പോയ ബിന്ദുവിനെ മണിക്കൂറുകൾക്ക് ശേഷം സംഘം പാലക്കാട്‌ വടക്കഞ്ചേരിയിൽ ഉപേക്ഷിക്കുക ആയിരുന്നു.

തുടർന്ന് യുവതി പോലീസ് സ്‌റ്റേഷനിൽ എത്തി അഭയം തേടി. ദിവസങ്ങൾക്കു മുൻപാണ് യുവതി ദുബായിൽ നിന്ന് നാട്ടിൽ എത്തിയത്. തട്ടിക്കൊണ്ടു പോകലിന് പിന്നിൽ സ്വർണക്കടത്ത് സംഘമാണെന്നാണ് പോലീസിന്റെ കണ്ടെത്തൽ.

ദുബായിൽ നിന്ന് ഒന്നര കിലോ സ്വർണം കൊണ്ടു വന്നിരുന്നതായും പിടിക്കപ്പെടുമെന്ന് ഭയന്നപ്പോൾ ഇത് വിമാനത്താവളത്തിൽ ഉപേക്ഷിച്ചതായും ബിന്ദു പോലീസിന് മൊഴി നൽകിയിട്ടുണ്ട്.

Read Also: മലബാറിലെ പ്രശ്‌ന ബാധിത ബൂത്തുകളിൽ കൂടുതൽ കേന്ദ്രസേന; ആവശ്യപ്പെട്ട് ടീക്കാറാം മീണ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE