മലബാറിലെ പ്രശ്‌ന ബാധിത ബൂത്തുകളിൽ കൂടുതൽ കേന്ദ്രസേന; ആവശ്യപ്പെട്ട് ടീക്കാറാം മീണ

By News Desk, Malabar News
Tikaram-Meena
Ajwa Travels

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്‌ഥാനത്ത് കൂടുതൽ കേന്ദ്ര സേനവേണമെന്ന് ആവശ്യപ്പെട്ടതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ. 150 കമ്പനി കേന്ദ്രസേനയെയാണ് ആവശ്യപ്പെട്ടത്.

മലബാർ മേഖലയിലെ പ്രശ്‌ന ബാധിത ബൂത്തുകളിൽ കൂടുതൽ കേന്ദ്രസേന വേണമെന്നാണ് ചീഫ് ഇലക്‌ട്രൽ ഓഫീസർ ആവശ്യപ്പെട്ടത്. കേന്ദ്രസേനയുടെ ആദ്യസംഘം വ്യാഴാഴ്‌ച വരും. 25 കമ്പനി സേനയാണ് വരുന്നത്. പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് സേനയെ വിന്യസിക്കുക.

ഇത്തവണ ഒരു ബൂത്തിൽ ആയിരം വോട്ടർമാരാകും ഉണ്ടാകുക. അതിനാൽ 15730 അധിക ബൂത്തുകൾ വേണം. സ്‌ഥാനാർഥികൾക്ക് എതിരെയുള്ള ക്രിമിനൽ കേസുകൾ 3 തവണ പരസ്യപ്പെടുത്തണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന ഉദ്യോഗസ്‌ഥർക്ക് കോവിഡ് വാക്‌സിൻ നൽകുന്ന നടപടിയും തുടങ്ങിക്കഴിഞ്ഞു. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ വാക്‌സിൻ ആദ്യം സ്വീകരിച്ചാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുള്ള ഉദ്യോഗസ്‌ഥർക്കുള്ള വാക്‌സിൻ വിതരണം തുടങ്ങിയത്.

Read Also: വാക്‌സിനേഷന്‍ മൂന്നാം ഘട്ടം 2000 കേന്ദ്രങ്ങളില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE