‘നമ്മുടെ വിഷയം കര്‍ഷകരാണ്, രാഷ്‌ട്രീയം നോക്കാതെ അവര്‍ക്കൊപ്പം നില്‍ക്കൂ’; പിന്തുണയുമായി പ്രകാശ് രാജ്

By Staff Reporter, Malabar News
PrakashRaj_malabar news
പ്രകാശ് രാജ്
Ajwa Travels

പത്താം ദിവസത്തിലേക്ക് കടന്ന രാജ്യ തലസ്‌ഥാനത്തെ കര്‍ഷക സമരത്തിന് പിന്തുണ അറിയിച്ച് പ്രശസ്‌ത നടന്‍ പ്രകാശ് രാജ്. രാഷ്‌ട്രീയത്തിനും അപ്പുറം നമ്മള്‍ എല്ലാവരും ഇപ്പോള്‍ കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുകയാണ് വേണ്ടതെന്ന് പ്രകാശ് രാജ് പറഞ്ഞു. ട്വിറ്ററിലൂടെ ആയിരുന്നു താരത്തിന്റെ പ്രതികരണം.

‘രാഷ്‌ട്രീയ ചിന്താഗതികള്‍ പരിഗണിക്കാതെ ഈ രാജ്യത്തെ പൗരന്‍മാരെന്ന നിലയില്‍ കര്‍ഷകര്‍ക്കൊപ്പം നാം നില്‍ക്കണം. അവരെ നാം കേള്‍ക്കണം, അവര്‍ അതിന് അര്‍ഹരാണ്. നമ്മുടെ പ്രധാന വിഷയംഅവരുടെ ക്ഷേമമായിരിക്കണം’, പ്രകാശ് രാജ് ട്വിറ്റ് ചെയ്‌തു.

നേരത്തെയും കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ പ്രകാശ് രാജ് പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. ഹിന്ദുത്വ ഭീകരതക്കും ഫാസിസ്‌റ്റ് നടപടികള്‍ക്കും എതിരെ ശക്‌തമായ നിലപാടുകള്‍ താരം മുന്നോട്ട് വെച്ചിരുന്നു.

മാത്രവുമല്ല ചെന്നൈ ഉള്‍പ്പടെയുള്ള നഗരങ്ങളില്‍ കഴിഞ്ഞ ദിവസം നിവാര്‍ കൊടുങ്കാറ്റ് മൂലം വന്‍ നാശനഷ്‌ടങ്ങള്‍ ഉണ്ടായപ്പോള്‍ സഹായ ഹസ്‌തവുമായി പ്രകാശ് രാജ് മുന്നോട്ട് വന്നിരുന്നു.

Read Also: നിലപാടിലുറച്ച് കർഷകർ; ചർച്ച വീണ്ടും പരാജയം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE