ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി ഷൈന്‍; പോസ്‌റ്റുകള്‍ക്ക് പ്രതികരിക്കരുത് എന്നും താരം

By Staff Reporter, Malabar News
entertainment image_malabar news
Shine Tom Chacko
Ajwa Travels

തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി പ്രശസ്‌ത നടന്‍ ഷൈന്‍ ടോം ചാക്കോ. കുറച്ച് നാളുകളായി അക്കൗണ്ടില്‍ ഇത്തരം പ്രശ്‍നങ്ങള്‍ നേരിടുകയാണെന്നും അക്കൗണ്ടുമായി ബന്ധപ്പെട്ട സാങ്കേതിക കാര്യങ്ങള്‍ ചെയ്‌തു വരികയായിരുന്നു എന്നും താരം പറഞ്ഞു. എന്നാല്‍ താരത്തിന്റെ ഫേസ്ബുക്ക് ഇപ്പോള്‍ വീണ്ടും ഹാക്ക് ചെയ്‌തിരിക്കുകയാണ്.

മോഹന്‍ലാല്‍ അടക്കമുള്ള മലയാള സിനിമയിലെ നിരവധി താരങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ടാഗ് ചെയ്‌ത പോസ്‌റ്റുകളാണ് ഷൈനിന്റെ ഫേസ്ബുക്കില്‍ വന്നുകൊണ്ടിരിക്കുന്നത്. സിനിമ മേഖലയിലുള്ളവര്‍ക്ക് പുറമെ യുണിസെഫിന്റെ അക്കൗണ്ട് ടാഗ് ചെയ്‌ത പോസ്‌റ്റുകളും വരുന്നുണ്ട്. തന്റെ അക്കൗണ്ടില്‍ വരുന്ന പോസ്‌റ്റുകളിലെ ലിങ്ക് ആരും ക്‌ളിക്ക് ചെയ്യരുതെന്ന് ഷൈന്‍ പറഞ്ഞു.

പോസ്‌റ്റുകള്‍ ചെയ്യുന്നത് താനല്ലെന്നും, ആരും അക്കൗണ്ടില്‍ വരുന്ന പോസ്‌റ്റുകള്‍ക്ക് പ്രതികരിക്കരുതെന്നും ഷൈന്‍ വ്യക്‌തമാക്കി.

മലയാളത്തില്‍ ‘ലവ്’ ആണ് ഷൈനിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്‌ത ചിത്രത്തില്‍ രജിഷ വിജയനായിരുന്നു നായികയായി എത്തിയിരുന്നത്. ഇതിന് പുറമെ ‘മണിയറയിലെ അശോകന്‍’, ‘കെട്ട്യോളാണെന്റെ മാലാഖ’, ‘ഉണ്ട’ എന്നീ ചിത്രങ്ങളിലും ഷൈന്‍ വേഷമിട്ടിരുന്നു.

Read Also: ഗോകുലം കേരളയുടെ പരിശീലനം കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ ആരംഭിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE