ഗോകുലം കേരളയുടെ പരിശീലനം കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ ആരംഭിച്ചു

By Staff Reporter, Malabar News
MALABARNEWS-GOKULAM
Ajwa Travels

കോഴിക്കോട്: ഐ-ലീഗിലെ ഒരേയൊരു കേരള പ്രാതിനിധ്യമായ ഗോകുലം കേരള എഫ്‌സിയുടെ പരിശീലനം കോഴിക്കോട് കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ ആരംഭിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍ സീസണ്‍ തുടങ്ങാന്‍ വൈകുന്നതും താരങ്ങള്‍ എത്താനുള്ള കാലതാമസവും നടപടികള്‍ നീളാന്‍ ഇടയാക്കുന്നുണ്ട്. വെള്ളിയാഴ്‌ചയാണ് പരിശീലനം ആരംഭിച്ചത്.

നിലവില്‍ മുപ്പത് ഇന്ത്യന്‍ താരങ്ങള്‍ അടങ്ങുന്ന ക്യാംപ് ആണ് ഇവിടെ പരിശീലനം നടത്തുന്നത്. എല്ലാവരും 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന് ശേഷം കോവിഡ് പരിശോധന പൂര്‍ത്തിയാക്കിയാണ് ക്യാംപില്‍ പ്രവേശിച്ചത്.

ജില്ലാ ഭരണകൂടത്തിന്റെ പ്രത്യേക അനുമതിയോടെയാണ് ക്യാംപ് സംഘടിപ്പിക്കുന്നത്. രണ്ടാഴ്‌ചയില്‍ അധികമായി ഓണ്‍ലൈന്‍ ഫിറ്റ്‌നസ് പരിശീലനം നടത്തി വരികയായിരുന്നു ഇവര്‍.

കഴിഞ്ഞ മാസം അവസാനം ആരംഭിക്കേണ്ട പരിശീലനം പല കാരണങ്ങളാല്‍ മുടങ്ങി പോവുകയായിരുന്നു. ഇറ്റലിയില്‍ നിന്നുള്ള മുഖ്യ പരിശീലകന്‍ വിന്‍ചെസോ ആല്‍ബര്‍ട്ടോ അന്നിസോ ശനിയാഴ്‌ച കോഴിക്കോട്ടെത്തും. ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയ ശേഷം അദ്ദേഹം ടീമിനൊപ്പം ചേരും.

Read Also: ഫോട്ടോ ഫിനിഷില്‍ ഹൈദരാബാദ്; ബംഗളൂര്‍ പുറത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE