മേജര്‍ സന്ദീപ് ഉണ്ണികൃഷ്‌ണനായി അദിവി സേഷ്; തയ്യാറെടുപ്പ് വീഡിയോ പുറത്തിറങ്ങി

By Team Member, Malabar News
Malabarnews_adivi sesh
Representational image
Ajwa Travels

2008 ല്‍ നടന്ന മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്‌ണന്റെ ജീവിതം സിനിമയാകുന്ന വിവരം ഏറെ ചര്‍ച്ചയായിരുന്നു. ‘മേജര്‍’ എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രത്തില്‍ അദിവി സേഷ് ആണ് മേജറായി എത്തുന്നത്. ഇപ്പോഴിതാ തെലുങ്ക് നടനും, സംവിധായകനും, തിരക്കഥാകൃത്തുമായ അദിവി പുറത്തുവിട്ട വീഡിയോ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയാകുകയാണ്. മേജര്‍ സന്ദീപ് ഉണ്ണികൃഷ്‌ണനാകാന്‍ അദിവി നടത്തിയ തയ്യാറെടുപ്പുകളാണ് വീഡിയോ പറയുന്നത്.

മേജര്‍ സന്ദീപ് ഉണ്ണികൃഷ്‌ണനാകാന്‍ അദിവി തീരുമാനിച്ചത് മുതലുള്ള അദ്ദേഹത്തിന്റെ തയ്യാറെടുപ്പുകളാണ് വീഡിയോയില്‍ പറയുന്നത്. മേജറിന്റെ പിതാവിനെയും, മാതാവിനെയും സന്ദര്‍ശിച്ചതടക്കമുള്ള കാര്യങ്ങള്‍ വീഡിയോയില്‍ വ്യക്‌തമാക്കുന്നുണ്ട്. മേജര്‍ സന്ദീപ് ഉണ്ണികൃഷ്‌ണന്‍ മരിച്ചത് എങ്ങനെ ആണെന്നല്ല, പകരം അദ്ദേഹം ജീവിച്ചത് എങ്ങനെ ആണെന്നാണ് ചിത്രം പറയുന്നത് എന്ന് അദിവി സേഷ് വ്യക്‌തമാക്കി.

അദിവി സേഷ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതും. സോണി പിക്‌ചേഴ്‌സ് ഫിലിംസ് ഇന്ത്യ, എ പ്‌ളസ് എസ് മൂവീസ്, മഹേഷ് ബാബുവിന്റെ റെജിഎംബി എന്റര്‍ടൈന്‍മെന്റ് എന്നിവ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. ശോഭിത ധുലിപാലിയ, സായ് മജ്‌ഞരേക്കര്‍, പ്രകാശ് രാജ്, രേവതി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുണ്ട്. 2008 നവംബര്‍ 26 ആം തീയതി നടന്ന മുംബൈ ഭീകരാക്രമണത്തില്‍ മുംബൈ താജ് ഹോട്ടലില്‍ ഭീകരര്‍ ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നതിന് ഇടയിലാണ് മേജര്‍ സന്ദീപ് ഉണ്ണികൃഷ്‌ണന്‍ വീരമൃത്യു വരിച്ചത്.

Read also : ‘ആര്‍ ആര്‍ ആറി’ല്‍ ശബ്‌ദ സാന്നിധ്യമായി മോഹന്‍ലാലും ആമിറും അടക്കം പ്രമുഖർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE