‘ആര്‍ ആര്‍ ആറി’ല്‍ ശബ്‌ദ സാന്നിധ്യമായി മോഹന്‍ലാലും ആമിറും അടക്കം പ്രമുഖർ

By Staff Reporter, Malabar News
rrr movie_malabar news
Ajwa Travels

ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എസ്എസ് രാജമൗലി സംവിധാനം ചെയ്യുന്ന ചെയ്യുന്ന ബ്രഹ്‌മാണ്ഡ ചിത്രം ‘ആര്‍ ആര്‍ ആറി’ല്‍ ശബ്‌ദം നല്‍കാന്‍ മലയാളികളുടെ സ്വന്തം മോഹന്‍ലാലും ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ ഖാനും എത്തുന്നു. ചിത്രത്തിന്റെ വോയിസോവറുകള്‍ ചെയ്യാന്‍ പല ചലചിത്ര മേഖലകളിലെ താരങ്ങളും ഉണ്ടാകുമെന്നാണ് പുറത്തു വരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

‘ബാഹുബലിക്ക്’ ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ബോളിവുഡ് താരങ്ങളായ അലിയ ഭട്ടും അജയ് ദേവ്ഗണും തമിഴില്‍ നിന്ന് സമുദ്രക്കനിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ‘ബാഹുബലി’ പോലെ ‘ആര്‍ ആര്‍ ആറും’ ഒരു പാന്‍ ഇന്ത്യന്‍ സിനിമയായി ആരാധകര്‍ സ്വീകരിക്കാനുതകുന്ന കാസ്‌റ്റിങ് ആണ് രാജമൗലി ചെയ്‌തിരിക്കുന്നത്. ഇതിനായി ലിവിയ മോറിസ്, റേ സ്‌റ്റീവന്‍സണ്‍, അലിസണ്‍ ഡൂഡി തുടങ്ങിയ അന്തര്‍ദേശീയ താരങ്ങളും ചിത്രത്തിന്റെ ഭാഗമാകും.

നേരത്തെ തന്നെ ചിത്രത്തില്‍ മോഹന്‍ലാലും ആമിര്‍ ഖാനും അതിഥി വേഷത്തിലെത്തുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ രാം ചരണും ജൂനിയര്‍ എന്‍ടിആറും അവതരിപ്പിക്കുന്ന പ്രധാന കഥാപാത്രങ്ങളുടെ ശബ്‌ദമായി ആയിരിക്കും ഇരുവരും എത്തുക എന്നാണ് പുറത്തു വരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍.

മലയാളത്തില്‍ മോഹന്‍ലാല്‍, ഹിന്ദിയില്‍ ആമിര്‍ ഖാന്‍, തെലുങ്കില്‍ ചിരഞ്‌ജിവി, തമിഴില്‍ വിജയ് സേതുപതി, കന്നഡയില്‍ ശിവരാജ് കുമാര്‍, എന്നിവരാകും ചിത്രത്തില്‍ ശബ്‌ദം നല്‍കുക എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഇക്കാര്യം രാജമൗലിയോ ചിത്രത്തിന്റെ മറ്റ് അണിയറ പ്രവര്‍ത്തകരോ ഇതുവരെയും സ്‌ഥിരീകരിച്ചിട്ടില്ല. ഏതായലും റിപ്പോര്‍ട്ടുകള്‍ വന്നതോടെ ചിത്രത്തോടൊപ്പം പ്രിയ താരങ്ങളുടെ ശബ്‌ദത്തിനായും ഉള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

Read Also: കപ്പേള തെലുങ്കിലേക്ക്; ജെസ്സിയായി അനിഖയെത്തും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE