വായുമലിനീകരണം; ഡെൽഹിയിൽ ജനറേറ്ററുകൾ നിരോധിച്ചു

By News Desk, Malabar News
Generators Banned In Delhi
Representational Image
Ajwa Travels

ന്യൂഡെൽഹി: വായുമലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ ഡെൽഹിയിലും എൻസിആറിലും (നാഷണൽ ക്യാപിറ്റൽ റീജിയൺ) ഡീസൽ, പെട്രോൾ, മണ്ണെണ്ണ ജനറേറ്ററുകൾക്ക് നിരോധനം ഏർപ്പെടുത്തി. വ്യാഴാഴ്‌ച മുതൽ നിരോധനം നടപ്പിലാക്കും. അവശ്യ സർവീസുകൾക്ക് ഇത് ബാധകമല്ല.

Read Also: സ്‍ത്രീ സുരക്ഷക്കായി പദ്ധതികള്‍ ഒരുക്കി ഉത്തർപ്രദേശ് സര്‍ക്കാര്‍

ശൈത്യകാലം ആരംഭിച്ചതും അയൽസംസ്‌ഥാനങ്ങളിലെ കർഷകർ കൃഷി അവശിഷ്‌ടങ്ങൾ വൻതോതിൽ തീയിടുന്നതുമാണ് മലിനീകരണം വർധിക്കാൻ ഇടയാക്കിയത്. ഇവിടുത്തെ വായുവിന്റെ ഗുണനിലവാരം വളരെ കുറഞ്ഞ തോതാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രേഖപ്പെടുത്തുന്നത്. ഇതേ തുടർന്നാണ് ചെറുതും വലുതുമായ ജനറേറ്ററുകൾ ഒക്‌ടോബർ 15 മുതൽ പ്രവർത്തിപ്പിക്കരുതെന്ന് ഡെൽഹി മലിനീകരണ നിയന്ത്രണ കമ്മിറ്റി അറിയിച്ചത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ നിരോധനം തുടരും.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE