‘അര്‍ച്ചന 31 നോട്ട് ഔട്ട്’;പുതിയ ചിത്രവുമായി പ്രിയനടി ഐശ്വര്യ ലക്ഷ്മി

By Team Member, Malabar News
Malabarnews_aiswarya
ചിത്രത്തിന്റെ പോസ്റ്റർ, ഐശ്വര്യ ലക്ഷ്മി
Ajwa Travels

തന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവച്ച് വീണ്ടും രംഗത്ത് വന്നിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ യുവനടി ഐശ്വര്യ ലക്ഷ്മി. തന്റെ ജന്മദിനത്തിലാണ് പുതിയ സന്തോഷം നടി പങ്കുവച്ചത്. നായികാ പ്രാധാന്യമുള്ള സിനിമയെന്ന നിലയിലാണ് ഇത്തവണ ഐശ്വര്യയുടെ ചിത്രം ശ്രദ്ധേയമാകുന്നത്.

‘അര്‍ച്ചന 31 നോട്ട് ഔട്ട്’ എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുകയാണ്. അഖില്‍ അനില്‍കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒപ്പം തന്നെ അദ്ദേഹം തിരക്കഥയിലും പങ്ക് ചേരുന്നുണ്ട്. ദേവിക +2 ബിയോളജി, അവിട്ടം എന്നീ ഷോര്‍ട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് അഖില്‍ അനില്‍കുമാര്‍.

ഏതൊരു പെണ്‍കുട്ടിയും തന്റെ ജീവിതത്തില്‍ കടന്നു പോയേക്കാവുന്ന സംഭവങ്ങളാണ് സിനിമ പറയുന്നതെന്നും, തികച്ചും ഫണ്‍ ഫിലിം ആയിരിക്കും അര്‍ച്ചന 31 നോട്ട് ഔട്ട് എന്നും ഐശ്വര്യ വ്യക്തമാക്കി. മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത് മാര്‍ട്ടിന്‍ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത് നായര്‍ എന്നിവരാണ്. അഖില്‍ അനില്‍കുമാറിനൊപ്പം അജയ് വിജയന്‍, വിവേക് ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ജോയല്‍ ജോജി ആയിരിക്കും. നവംബര്‍ 15 ഓടെ സിനിമയുടെ ചിത്രീകരണം പാലക്കാട് ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE