തമിഴ്‌നാട്ടില്‍ യുജി, പിജി പരീക്ഷകള്‍ റദ്ദാക്കി

By News Desk, Malabar News
MalabarNews_exam cancelation
Representation Image
Ajwa Travels

ചെന്നൈ: കൊവിഡ് 19 രോഗവ്യാപനം രൂക്ഷമായതോടെ ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്കുള്ള പരീക്ഷകള്‍ റദ്ദാക്കി തമിഴ്നാട് സര്‍ക്കാര്‍. അവസാന വര്‍ഷ സെമസ്റ്റര്‍ ഒഴികെ എല്ലാ പരീക്ഷകളും റദ്ദാക്കി, യുജി പിജി വിദ്യാര്‍ത്ഥികളെ എല്ലാവരെയും ജയിപ്പിക്കാനാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്.

സര്‍ക്കാരിന്റെ ഉത്തരവ് പ്രകകാരം സപ്ലിമെന്ററി പേപ്പറുകളിലും എല്ലാവരും പാസ് നല്‍കും. പരീക്ഷഫീസ് അടച്ച എല്ലാവരെയും വിജയിപ്പിക്കാനാണ് നിര്‍ദ്ദേശം. ഹാജര്‍, ഇന്റേണണല്‍ മാര്‍ക്ക് എന്നിവയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും ഗ്രേഡ് നല്‍കുന്നത്. ഉത്തരവ് മലയാളികള്‍ ഉള്‍പ്പടെ നൂറുകണക്കിന് വിദ്യാര്‍ത്ഥികളെയാണ് ബാധിക്കുക.

അതേ സമയം, നീറ്റ് പരീക്ഷയും ഒഴിവാക്കണമെന്ന് തമിഴ്‌നാട് ആരോഗ്യമന്ത്രി വിജയഭാസ്‌കര്‍ ആവശ്യപ്പെട്ടു. പ്ലസ് ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഇത്തവണ മെഡിക്കല്‍ പ്രവേശനം നടത്താന്‍ അനുമതി നല്‍കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. തമിഴ്‌നാട്ടില്‍ പരീക്ഷാ കേന്ദ്രങ്ങളായി പരിഗണിക്കേണ്ട ഭൂരിഭാഗം സ്ഥാപനങ്ങളും ക്വാറന്റീന്‍ കേന്ദ്രങ്ങള്‍ ആണ്. പരീക്ഷ നടത്താന്‍ അനുയോജ്യമായ സാഹചര്യമല്ലെന്നും മന്ത്രി പറഞ്ഞു. ഇത് ആവശ്യപ്പെട്ട് തമിഴ്‌നാട് സര്‍ക്കാര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE