‘മാസ്‌റ്റര്‍’; സ്ട്രീമിംഗ് അവകാശം സ്വന്തമാക്കി ആമസോണ്‍ പ്രൈം

By Team Member, Malabar News
master
Representational image
Ajwa Travels

തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ചിത്രം മാസ്‌റ്ററിന്റെ സ്ട്രീമിംഗ് അവകാശം ആമസോണ്‍ പ്രൈം സ്വന്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍. ചിത്രം തീയറ്ററില്‍ തന്നെയായിരിക്കും റിലീസ് ചെയ്യുകയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. തീയേറ്റര്‍ റിലീസിന് ശേഷമുള്ള സ്ട്രീമിംഗ് അവകാശമാണ് ആമസോണ്‍ പ്രൈം സ്വന്തമാക്കിയത്. ഇതിനോടകം തന്നെ സെന്‍സറിംഗ് പൂര്‍ത്തിയായി യു/എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രം പൊങ്കല്‍ റിലീസായി തീയേറ്ററില്‍ എത്തുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.

നിലവില്‍ കോവിഡ് സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ തന്നെ തീയേറ്റര്‍ റിലീസ് നീളുന്ന ചിത്രം ഒടിടി റിലീസ് ചെയ്യുന്നതിന് സമ്മര്‍ദ്ദമുണ്ടെന്ന് നിര്‍മ്മാതാവ് വെളിപ്പെടുത്തിയെങ്കിലും, ചിത്രം തീയേറ്ററില്‍ തന്നെ ആയിരിക്കും റിലീസ് ചെയ്യുകയെന്ന് അദ്ദേഹം വ്യക്‌തമാക്കി. പൊങ്കല്‍ റീലിസ് ആയി ചിത്രം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുമെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്‌തമാക്കിയെങ്കിലും, റിലീസ് തീയതി സംബന്ധിച്ച് ഇതുവരെ പ്രഖ്യാപനം ഒന്നും തന്നെ ഉണ്ടായിട്ടില്ല. വരും ദിവസങ്ങളില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം തന്നെ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് രാജ്യമൊട്ടാകെ റിലീസ് ചെയ്യുമെന്നാണ് വിവരം. ഹിന്ദി പതിപ്പിന്റെ വിതരണാവകാശം ഇതിനോടകം തന്നെ ബി4യു മോഷന്‍ പിക്‌ചേഴ്‌സ് സ്വന്തമാക്കിയിട്ടുണ്ട്. ഡബ്ബിങ് പതിപ്പായി ഹിന്ദിയില്‍ എത്തുന്ന ചിത്രത്തിന്റെ പേര് ‘വിജയ് ദി മാസ്‌റ്റര്‍’ എന്നായിരിക്കും.

Read also : ‘ഭൂമി’യുമായി ജയം രവി; ട്രെയ്ലര്‍ പുറത്തിറങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE