‘ഭൂമി’യുമായി ജയം രവി; ട്രെയ്ലര്‍ പുറത്തിറങ്ങി

By Team Member, Malabar News
bhoomi
Representational image
Ajwa Travels

തമിഴ് താരം ജയം രവി നായകനായെത്തുന്ന പുതിയ ചിത്രം ‘ഭൂമി’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ജയം രവിയുടെ 25ആം ചിത്രമാണ് ഭൂമി. ചിത്രത്തില്‍ നിധി അഗര്‍വാളാണ് ജയം രവിയുടെ നായികയായി എത്തുന്നത്. ജനുവരി 14ആം തീയതി ഹോട്സ്‌റ്റാറിലൂടെ ചിത്രം റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ വ്യക്‌തമാക്കിയത്.

ലക്ഷ്‌മണ്‍ ആണ് ഭൂമി സംവിധാനം ചെയ്യുന്നത്. ബഹിരാകാശ യാത്രികന്‍ എന്ന കരിയര്‍ ഉപേക്ഷിച്ച് ഒരു കര്‍ഷകനായി മാറാനുള്ള നിലപാട് സ്വീകരിച്ച വ്യക്‌തിയുടെ കഥയാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. ചിത്രത്തില്‍ ഭൂമിനാഥന്‍ എന്ന കഥാപാത്രത്തെയാണ് ജയം രവി അവതരിപ്പിക്കുന്നത്.

റോണിത് റോയ്, രാധാരവി, ശരണ്യ പൊന്‍വണ്ണന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഡി ഉമ്മനാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. ബോഗന്‍, റോമിയോ ആന്റ് ജൂലിയറ്റ് എന്നീ ചിത്രങ്ങളിലാണ് ഇതിനുമുന്‍പ് ജയംരവിയും, ലക്ഷ്‌മണും ഒന്നിച്ചത്.

Read also : ‘മലയാള സിനിമക്ക് നഷ്‌ടമായത് കഴിവുറ്റ നടനെ’; അനിലിന്റെ വിയോഗത്തില്‍ ജോയ് മാത്യു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE