കുട്ടിക്കാലം പങ്കുവച്ച് ബച്ചന്‍

By Team Member, Malabar News
Malabarnews_amitabh bachchan
അമിതാഭ് ബച്ചൻ
Ajwa Travels

സാമൂഹിക മാദ്ധ്യമങ്ങളില്‍ എപ്പോഴും വളരെയധിയകം സജീവമായ നടനാണ് ബോളിവുഡ് താരം അമിതാഭ് ബച്ചന്‍. തന്റെയും തന്റെ കുടുംബത്തിന്റെ ഒപ്പമുള്ളതുമായ നിമിഷങ്ങള്‍ അദ്ദേഹം എപ്പോഴും ആരാധകരുമായി പങ്ക് വെക്കാറുണ്ട്. ഇപ്പോള്‍ ഇതാ പുതിയ ഒരു ഫോട്ടോ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിരിക്കുകയാണ് അദ്ദേഹം. തന്റെ കുട്ടിക്കാലത്തെ ഒരു ഫോട്ടോയാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രം ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

 

View this post on Instagram

 

… that be me .. then ..? … that be me .. now .. NOW ???

A post shared by Amitabh Bachchan (@amitabhbachchan) on

ആരാധകര്‍ക്കിടയില്‍ പരിചിതമല്ലാത്ത ഫോട്ടോയാണ് ബച്ചന്‍ പങ്കുവച്ചിരിക്കുന്നത്. തന്റെ കുടുംബ ആല്‍ബത്തില്‍ നിന്നും എടുത്ത ഫോട്ടോ അദ്ദേഹത്തിന്റെ കുട്ടിക്കാലത്തേതാണ്. ഫോട്ടോ പോസ്റ്റ് ചെയ്തപ്പോള്‍ മുതല്‍ നിരവധി ആരാധകരാണ് കമന്റുകളിലൂടെ ചിത്രം ആഘോഷമാക്കിയിരിക്കുന്നത്.

കോവിഡ് ബാധിതനായി ചികിത്സയില്‍ ആയിരുന്ന ബച്ചന്‍ ഇപ്പോള്‍ കോവിഡ് മുക്തനായി തിരിച്ചു വന്നിരിക്കുകയാണ്. അടുത്തമാസം ആണ് അദ്ദേഹത്തിന്റെ എഴുപത്തിയെട്ടാം ജന്മദിനം. അമിതാഭ് ബച്ചനൊപ്പം തന്നെ അദ്ദേഹത്തിന്റെ കുടുംബത്തില്‍ അഭിഷേക് ബച്ചനും ഐശ്വര്യ റായിക്കും അവരുടെ മകള്‍ ആരാധ്യക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ താരങ്ങളെല്ലാം കോവിഡ് മുക്തരായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE