പുകവലി പ്രോല്‍സാഹിപ്പിച്ച കെജിഎഫ് 2 ടീസര്‍ നീക്കം ചെയ്യണം; ആന്റി ടൊബാക്കോ സെല്‍

By Team Member, Malabar News
kgf 2
Representational image
Ajwa Travels

പുകവലി പ്രോൽസാഹിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി കെജിഎഫ് നായകന്‍ യഷിന് ആന്റി ടൊബാക്കോ സെല്ലിന്റെ നോട്ടീസ്. ഏറ്റവും കൂടുതല്‍ പ്രേക്ഷകപിന്തുണ ലഭിച്ച കെജിഎഫ് രണ്ടാം ഭാഗത്തിന്റെ ടീസറിലാണ് പുകവലി പ്രോല്‍സാഹിപ്പിക്കുന്ന രംഗം ഉണ്ടെന്ന കാണിച്ച് ആന്റി ടൊബാക്കോ സെല്‍ നോട്ടീസ് നല്‍കിയത്. ദക്ഷിണേന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമാണ് യഷ്. അത്തരത്തിലുള്ള ഒരാള്‍ മാസ് രംഗം കാണിക്കുന്നതിനായി പുകവലിക്കുന്നത് അതിനെ പ്രോൽസാഹിപ്പിക്കുന്നതിന് തുല്യമാണെന്ന് ആന്റി ടൊബാക്കോ സെല്ലിന്റെ നോട്ടീസില്‍ വ്യക്‌തമാക്കുന്നുണ്ട്.

ടീസറില്‍ പുകവലി കാണിച്ചിരിക്കുന്നത് സിഗററ്റ് ആന്റ് അദര്‍ ടൊബാക്കോ ആക്റ്റിന്റെ കീഴിലെ സെക്ഷന്‍ 5ന്റെ ലംഘനമാണെന്നാണ് നോട്ടീസില്‍ വ്യക്‌തമാക്കുന്നത്. ടീസറും പോസ്‌റ്ററും ഇത്തരത്തില്‍ പുകവലിയെ പ്രോൽസാഹിപ്പിക്കുന്നതിനാൽ സമൂഹമാദ്ധ്യമങ്ങളില്‍ നിന്നും അവ നീക്കം ചെയ്യണമെന്നാണ് ആന്റി ടൊബാക്കോ സെല്‍ വ്യക്‌തമാക്കുന്നത്. ഏറെ ആരാധകരുള്ള താങ്കൾ ഇത്തരം പ്രവൃത്തി ചെയ്യുന്നത് ധാരാളം യുവാക്കളെ വഴി തെറ്റിക്കുമെന്നും, പുകവലിക്കുന്ന രംഗങ്ങളില്‍ എഴുതി കാണിക്കേണ്ട മുന്നറിയിപ്പ് ടീസറില്‍ ഇല്ലെന്നും പറയുന്ന ആന്റി ടൊബാക്കോ സെല്‍, യഷിനെ പുകവലിക്കെതിരായ തങ്ങളുടെ ക്യാംപയിനിലേക്കും ക്ഷണിക്കുന്നുണ്ട്.

കെജിഎഫിന്റെ ഒന്നാം ഭാഗം തെന്നിന്ത്യന്‍ സിനിമാ മേഖലയില്‍ വലിയ വിജയമായിരുന്നു. അതില്‍ പ്രധാന കഥാപാത്രമായി എത്തിയ യഷിന് അന്യഭാഷകളില്‍ പോലും നിരവധി ആരാധകരെ ഈ ചിത്രം നേടികൊടുത്തിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ഇപ്പോൾ കെജിഎഫ് ചാപ്റ്റര്‍ 2 പുറത്തിറങ്ങുന്നത്. കന്നഡ ഭാഷയില്‍ നിര്‍മ്മിക്കുന്ന ചിത്രം ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലേക്കും മൊഴി മാറ്റം ചെയ്യും. പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വില്ലന്‍ വേഷമായ അധീരയെ അവതരിപ്പിക്കുന്നത് ബോളിവുഡ് താരം സജ്‌ഞയ് ദത്താണ്. ചിത്രത്തില്‍ ശ്രീനിധി ഷെട്ടിയാണ് നായിക. കൂടാതെ ആനന്ത് നാഗ്, മാളവിക അവിനാശ്, പ്രകാശ് രാജ്, രവീണ ടാന്‍ഡന്‍ എന്നിവരും വേഷമിടുന്നുണ്ട്.

Read also : മലയാളത്തിന്റെ വെള്ളിത്തിര വീണ്ടും തെളിയുന്നു; അഞ്ഞൂറോളം സ്‌ക്രീനുകളിൽ പ്രദർശനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE