‘മിഷന്‍ സി’യുമായി അപ്പാനി ശരത്ത്; ചിത്രീകരണം പുരോഗമിക്കുന്നു

By Staff Reporter, Malabar News
appani sarath_malabar news
Ajwa Travels

പുതിയ ചിത്രവുമായി അപ്പാനി ശരത്ത് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നു. വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന ‘മിഷന്‍ സി’യിലൂടെയാണ് അപ്പാനി ശരത്ത് വീണ്ടും പ്രേക്ഷകര്‍ക്ക് അരികിലേക്ക് എത്തുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘അങ്കാമാലി ഡയറീസിലൂടെ’യാണ് അപ്പാനി ശരത്ത് സിനിമാസ്വാദകര്‍ക്ക് സുപരിചിതനായത് .

വിനോദ് തന്നെയാണ് ‘മിഷന്‍ സി’ യുടെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഇടുക്കിയില്‍ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് പുതുമുഖ താരമാണ്.
ഒരാഴ്‌ചയായി ‘മിഷന്‍ സി’യുടെ ചിത്രീകരണം ഇടുക്കിയലെ രാമക്കല്‍മേട്ടില്‍ പുരോഗമിക്കുകയാണെന്ന് അപ്പാനി ശരത്ത് സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചു.

എം സ്‌ക്വയര്‍ സിനിമയാണ് ചിത്രം നിര്‍മ്മിക്കുന്നത്. എബി ടോം സിറിയക്ക് പശ്‌ചാത്തല സംഗീതവും ഹോണി, പാര്‍‌ഥസാരധി എന്നിവര്‍ സംഗീത സംവിധാനവും ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സുശാന്ത് ശ്രീനിയാണ്. റിയാസ് കെ ബാദറാണ് ചിത്രത്തിന്റെ എഡിറ്റിംഗ്.

മണിരത്‌നത്തിന്റെ ‘പൊന്നിയന്‍ സെല്‍വന്‍’ എന്ന ചിത്രത്തിലും അപ്പാനി ശരത്ത് വേഷമിടുന്നുണ്ട്. ‘വെളിപാടിന്റെ പുസ്‌തകം’, ‘പോക്കിരി സൈമണ്‍’, ‘പൈപ്പിന്‍ ചുവട്ടിലെ പ്രണയം’, ‘സച്ചിന്‍’ എന്നീ ചിത്രങ്ങളാണ് താരത്തിന്റെ അടുത്തിടെ പുറത്തിറങ്ങിയ മറ്റ് ചിത്രങ്ങള്‍.

Read Also: വാട്ടര്‍പ്രൂഫിംഗിനെ കുറിച്ച് തെറ്റായ അവകാശവാദം; ആപ്പിളിന് 10 മില്യണ്‍ യൂറോ പിഴ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE