എംജിആര്‍ ലുക്കില്‍ അരവിന്ദ് സ്വാമി; ‘തലൈവി’യുടെ ചിത്രങ്ങള്‍ പുറത്ത്

By Team Member, Malabar News
Malabarnews_aravind swamy
Representational image
Ajwa Travels

എംജിആറിന്റെ ചരമവാര്‍ഷിക ദിനത്തില്‍ തന്റെ പുതിയ ചിത്രത്തിലെ ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അരവിന്ദ് സ്വാമി. ‘തലൈവി’ എന്ന ചിത്രത്തിലാണ് അരവിന്ദ് സ്വാമി എംജിആറായി വേഷമിടുന്നത്. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും നടിയുമായിരുന്ന ജയലളിതയുടെ ജീവിതകഥ പറയുന്ന പുതിയ ചിത്രമാണ് ‘തലൈവി’. ഇതില്‍ എംജിആറിനെ അവതരിപ്പിക്കുന്നത് അരവിന്ദ് സ്വാമിയാണ്. ജയലളിതയായി എത്തുന്നത് കങ്കണ റണൗട്ടും.

സമൂഹമാദ്ധ്യമങ്ങളിലൂടെ അരവിന്ദ് സ്വാമി തന്നെയാണ് എംജിആര്‍ ആയുള്ള തന്റെ പുതിയ ലുക്ക് പ്രേക്ഷകര്‍ക്ക് മുന്നില്‍ പങ്ക് വച്ചത്. എംജിആറിന്റെ വേഷം ചെയ്യുന്നത് തനിക്ക് ഒരു ബഹുമതി മാത്രമല്ലെന്നും, അത് വലിയൊരു ഉത്തരവാദിത്വം കൂടിയാണെന്നും അദ്ദേഹം പറയുന്നു. ഒപ്പം തന്നെ ചിത്രത്തിന്റെ സംവിധായകനും, നിര്‍മ്മാതാക്കള്‍ക്കും നന്ദി പറഞ്ഞു കൊണ്ടാണ് അരവിന്ദ് സ്വാമി ചിത്രങ്ങള്‍ പങ്ക് വച്ചത്. നേരത്തെ ജയലളിതയുടെ ചരമവാര്‍ഷിക ദിനത്തിലും സിനിമയില്‍ നിന്നുള്ള ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ അണിയറപ്രവര്‍ത്തകര്‍ പങ്ക് വച്ചിരുന്നു.

തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായി ഒരുക്കുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് എഎല്‍ വിജയ് ആണ്. കെവി വിജയേന്ദ്ര പ്രസാദാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ബാഹുബലി, മണികര്‍ണിക, ഭജ്‌രംഗി ഭായിജാന്‍ എന്നീ ചിത്രങ്ങളുടെ തിരക്കഥ ഒരുക്കിയ ആളാണ് കെവി വിജയേന്ദ്ര പ്രസാദ്. നീരവ് ഷാ ഛായാഗ്രഹണവും, ജിവി പ്രകാശ് കുമാര്‍ സംഗീതവും നിര്‍വഹിക്കുന്ന ചിത്രം വൈബ്രി, കര്‍മ്മ മീഡിയ എന്നിവയുടെ ബാനറില്‍ വിഷ്‌ണു വര്‍ധന്‍ ഇന്ദൂരി, ശൈലേഷ് ആര്‍ സിംഗ് എന്നിവരാണ് നിര്‍മ്മിക്കുന്നത്.

Read also : അമ്പതാമത് റോട്ടര്‍ഡാം ഫിലിം ഫെസ്‍റ്റിവലില്‍ രാജീവ് രവിയുടെ ‘തുറമുഖ’വും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE