എടിഎം വഴിയുള്ള പണം പിൻവലിക്കൽ; ജനുവരി മുതൽ ചിലവേറും

By Staff Reporter, Malabar News
ATM-india-charges
Ajwa Travels

ന്യൂഡെൽഹി: സൗജന്യ പരിധിക്ക് പുറത്തുവരുന്ന എടിഎം ഇടപാടുകൾക്ക് ജനുവരി മുതൽ കൂടുതൽ നിരക്ക് നൽകേണ്ടി വരും. എടിഎം ഇടപാടുകളുടെ ഫീസ് ഉയർത്താൻ റിസർവ് ബാങ്ക് അനുമതി നൽകിയതിനെ തുടർന്നാണിത്. 2022 ജനുവരി മുതൽ ഓരോ ഇടപാടിനും 20 രൂപക്ക് പകരം 21 രൂപയും ജിഎസ്‌ടിയുമാണ് നൽകേണ്ടി വരിക.

പ്രതിമാസം മാതൃബാങ്കിന്റെ എടിഎമ്മിലല്ലാതെ അനുവദിച്ചിട്ടുള്ള സൗജന്യ ഇടപാടുകൾക്ക് പുറമെ വരുന്നതിനാണ് അധിക നിരക്ക് ബാധകമായിട്ടുള്ളത്. നിലവിൽ പ്രതിമാസം അഞ്ച് സൗജന്യ ഇടപാടുകളാണ് അനുവദിച്ചിട്ടുള്ളത്. സാമ്പത്തിക, സാമ്പത്തികേതര ഇടപാടുകൾ ഉൾപ്പടെയുള്ളതാണിത്.

മെട്രോ നഗരങ്ങളിൽ മൂന്ന് ഇടപാടുകളാണ് ഒരു വ്യക്‌തിക്ക്‌ സ്വന്തം ബാങ്കിന്റേതല്ലാത്ത എടിഎമ്മിൽ നിന്ന് സൗജന്യമായി നടത്താനാകുക. നിരക്ക് വർധന സംബന്ധിച്ച് ഇതിനകം ബാങ്കുകൾ ഉപഭോക്‌താക്കളെ അറിയിച്ചിട്ടുണ്ട്. എടിഎം മുഖേന നിരന്തരം പണം പിൻവലിക്കുന്ന ഉപഭോക്‌താക്കൾക്ക് തീരുമാനം വലിയ തിരിച്ചടിയാകും.

Read Also: ജോജു നായകനാകുന്ന ‘മധുരം’ ഒടിടിയിലൂടെ പ്രേക്ഷകർക്ക് മുൻപിലെത്തും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE