അബ്‌ദുള്ളകുട്ടിയുടെ വാഹനം അപകടത്തില്‍പെട്ട സംഭവം; പോലീസ് കേസെടുത്തു

By Trainee Reporter, Malabar News
ap abdullakutty
AP Abdullakutty
Ajwa Travels

മലപ്പുറം: ബിജെപി ഉപാധ്യക്ഷന്‍ എ.പി. അബ്‌ദുള്ളകുട്ടിയുടെ വാഹനം അപകടത്തില്‍പെട്ട സംഭവത്തില്‍ പൊലീസ് കേസെടുത്തു. കാടാമ്പുഴ പൊലീസാണ് കേസെടുത്തത്. വാഹനപകടത്തിന് ചുമത്തുന്ന 279 എം.വി. വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്‌തത്. അപകടത്തിന് പിന്നില്‍ സംശയകരമായ കാരണങ്ങള്‍ ഒന്നുമില്ലെന്ന് പൊലീസ് അറിയിച്ചു.

Read also: ജില്ലയിലെ രണ്ടാമത്തെ കോവിഡ് ആശുപത്രി; പക്ഷേ ജീവനക്കാരില്ല, മതിയായ സൗകര്യവും

ഇന്നലെ രാത്രി മലപ്പുറത്താണ് കേസിനാസ്‌പദമായ സംഭവം നടന്നത്. രണ്ടത്താണിയില്‍ ചായ കുടിക്കാന്‍ ഹോട്ടലില്‍ കയറിയ അബ്‌ദുള്ളക്കുട്ടിയെ ചിലര്‍ അപമാനിച്ചിരുന്നു. ഇവരാണ് വാഹനം പിന്തുടര്‍ന്നെത്തി ഇടിച്ചതെന്നാണ് പരാതി. വാഹനത്തിന്റെ പിന്നില്‍ രണ്ടുതവണ ഇടിച്ചെന്ന് പരാതിയില്‍ പറയുന്നു. തനിക്കെതിരായ ആക്രമണം ആസൂത്രിതമാണെന്ന് അബ്‌ദുള്ളക്കുട്ടി പ്രതികരിച്ചു.

അതേസമയം അതിക്രമത്തെ ബിജെപി ശക്‌തമായി അപലപിക്കുന്നുവെന്ന് പാര്‍ട്ടി സംസ്‌ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ അറിയിച്ചു. പാര്‍ട്ടിയുടെ ദേശീയ ഉപാധ്യക്ഷനെ സംരക്ഷിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിജ്‌ഞാബദ്ധരാണെന്നും അദ്ദേഹം വ്യക്‌തമാക്കി.

Related news: എ പി അബ്‌ദുള്ളക്കുട്ടിക്ക് നേരെ ആക്രമണം; പ്രതിഷേധവുമായി കെ സുരേന്ദ്രന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE