പാലക്കാട്: ബീവറേജസ് ജീവനക്കാരൻ പണവുമായി മുങ്ങി. കാഞ്ഞിരപ്പുഴയിലെ കാഞ്ഞിരം ബീവറേജസ് ഷോപ്പിലെ ഗിരീഷാണ് കളക്ഷൻ തുകയുമായി മുങ്ങിയത്. 31 ലക്ഷം രൂപയുമായാണ് ഇദ്ദേഹം ഒളിവിൽ പോയത്.
നാല് ദിവസത്തെ കളക്ഷൻ തുക ബാങ്കിലടക്കാൻ പോയതായിരുന്നു ഗിരീഷ്. എന്നാൽ ബാങ്കിലടയ്‌ക്കാതെ 31 ലക്ഷം തുകയുമായി ഇയാൾ മുങ്ങുകയായിരുന്നു. സംഭവത്തിൽ മണ്ണാർക്കാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Most Read: ‘അവന്‍ ആരാണെന്നാണ് കരുതുന്നത്’; ആശ്രമം സീരീസിനെതിരെ നരോത്തം മിശ്ര