‘ഇഒ’യുമായി ഭദ്രൻ; ഭാവന, ഷെയിൻ, ഗൗതം മേനോൻ മുഖ്യ വേഷങ്ങളിൽ

By Film Desk, Malabar News
Ajwa Travels

ഒരിടവേളയ്‌ക്ക് ശേഷം ‘ന്റെ ഇക്കാക്കൊരു പ്രേമോണ്ടാർന്ന്’ എന്ന സിനിമയിലൂടെ നടി ഭാവന മലയാളത്തിലേക്ക് തിരിച്ചു വരവ് നടത്തുന്ന വാർത്ത നേരത്തെ പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ സംവിധായകൻ ഭദ്രന്റെ ‘ഇഒ’ എന്ന ചിത്രത്തിലും ഭാവന പ്രധാന കഥാപാത്രമാകുന്ന വാർത്തയാണ് പുറത്ത് വരുന്നത്.

17 വർഷങ്ങൾക്ക് ശേഷമുള്ള സംവിധായകൻ ഭദ്രന്റെ തിരിച്ചുവരവ് ചിത്രം കൂടിയാണ് ‘ഇഒ’. 2005ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം ‘ഉടയോൻ’ ആണ് ഭദ്രന്റേതായി ഒടുവിൽ പുറത്തിറങ്ങിയത്.

ഷെയിൻ നിഗം മുഖ്യ കഥാപാത്രമാകുന്ന ‘ഇഒ’യിൽ ഭാവനക്കൊപ്പം സംവിധായകൻ ഗൗതം വാസുദേവ് മേനോനും പ്രധാന വേഷം ചെയ്യുന്നു. ചിത്രത്തിൽ രണ്ട് ദേശീയ പുരസ്‌കാരം നേടിയ തെന്നിന്ത്യൻ അഭിനേത്രിയുടെ വേഷമാണ് ഭാവന അവതരിപ്പിക്കുക എന്ന് തിരക്കഥാകൃത്ത് എസ് സുരേഷ് ബാബു പറഞ്ഞു. ഒടിടി പ്ളേയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ത്രില്ലർ പശ്‌ചാത്തലത്തിൽ ഒരുക്കുന്ന ചിത്രത്തിൽ ഒരു ഐപിഎസ് ഓഫിസറുടെ വേഷമാണ് ഗൗതം മേനോന്റേത്. അതേസമയം ഷെയിന്റെ കഥാപാത്രത്തിന്റെ പേരാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്. ‘ഇഒ എലിയാവു കോഹൻ’ എന്ന ജൂത യുവാവിനെയാണ് താരം അവതരിപ്പിക്കുന്നത്.

2019ൽ സൗബിൽ ഷാഹിർ, ജോജു ജോർജ്, റിമ കല്ലിങ്കൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ‘ജൂതൻ’ എന്ന പേരിലാണ് ചിത്രം ആദ്യം പ്രഖ്യാപിച്ചത്. എന്നാൽ തിരക്കുകളെ തുടർന്ന് ഇവർ സിനിമയിൽ നിന്നും പിൻമാറുകയായിരുന്നു.

ഈ വർഷം സെപ്റ്റംബറിൽ ചിത്രീകരണം തുടങ്ങുമെന്നാണ് വിവരം. ഫോർട്ട് കൊച്ചിയാണ് പ്രധാന ലൊക്കേഷൻ. നിലവിൽ ‘സ്‌ഫടികം 4k‘ യുടെ റിലീസുമായി ബന്ധപ്പെട്ട ജോലികളിലാണ് ഭദ്രൻ.

Most Read: ഹോട്ടലുകളിൽ സർവീസ് ചാർജ് ഈടാക്കുന്നത് നിയമ വിരുദ്ധം; കേന്ദ്രമന്ത്രി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE