ഒടിടി റിലീസിനൊരുങ്ങി ‘ബിരിയാണി’; ചിത്രം 21ന് എത്തും

By Staff Reporter, Malabar News
Biriyaani_malayalam_movie
Ajwa Travels

കനി കുസൃതിക്ക് സംസ്‌ഥാന പുരസ്‌കാരം നേടി കൊടുത്ത ഏറെ നിരൂപക പ്രശംസ ഏറ്റുവാങ്ങിയ ചിത്രം ‘ബിരിയാണി‘ ഒടിടി റിലീസിന് ഒരുങ്ങുന്നു. ‘കേവ്’ എന്ന ഓൺലൈൻ പ്ളാറ്റ്‌ഫോമിലൂടെയാണ് ചിത്രം പ്രേക്ഷകർക്ക് അരികിലെത്തുന്നത്. ഈ മാസം 21നാണ് ചിത്രത്തിന്റെ ഒടിടി റിലീസ്.

യുഎഎന്‍ ഫിലിം ഹൗസിന്റെ ബാനറില്‍ സജിന്‍ ബാബു രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രം മാർച്ച് 26നായിരുന്നു തിയേറ്ററിൽ റിലീസ് ചെയ്‌തത്‌. സംസ്‌ഥാന പുരസ്‌കാരത്തിന് പുറമെ നിരവധി ചലച്ചിത്ര മേളകളിലായി 20ഓളം അവാർഡുകളും ‘ബിരിയാണി’ സ്വന്തമാക്കിയിരുന്നു.

കടല്‍ തീരത്ത് താമസിക്കുന്ന കദീജയുടേയും, ഉമ്മയുടേയും കഥയാണ് ചിത്രം വരച്ചുകാട്ടുന്നത്. ഇവരുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്ന സംഭവങ്ങളും തുടർന്ന് ഇരുവർക്കും നാട് വിടേണ്ടി വരുന്നതും, അതിന് ശേഷമുളള അവരുടെ യാത്രയിലൂടെയുമാണ് ചിത്രം പുരോഗമിക്കുന്നത്. ചിത്രത്തില്‍ കദീജയായി കനി കുസൃതിയും, ഉമ്മയായി ശൈലജ ജലയും ആണ് വേഷമിടുന്നത്.

അന്തരിച്ച നടൻ അനില്‍ നെടുമങ്ങാട്, സുര്‍ജിത് ഗോപിനാഥ്, ശ്യാം റെജി, തോന്നക്കല്‍ ജയചന്ദ്രന്‍ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഒടിടി റിലീസിലൂടെ ചിത്രം കൂടുതൽ പേരിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ.

Read Also: കോറോണയല്ല, ഇവരൊക്കെയാണ് യഥാർഥ വൈറസുകൾ; ഡോ. ബിജു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE