കോറോണയല്ല, ഇവരൊക്കെയാണ് യഥാർഥ വൈറസുകൾ; ഡോ. ബിജു

By Syndicated , Malabar News
dr-biju-kumbha-mela
Ajwa Travels

കോഴിക്കോട്: സംസ്‌ഥാനത്ത്‌ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തൃശൂർ പൂരം നടത്തുന്നതിന് എതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ ഡോ. ബിജു. ഭരണാധികാരികൾക്കും രാഷ്‌ട്രീയക്കാർക്കും ഉൽസവപ്രേമികൾക്കും എതിരെ രൂക്ഷമായ ഭാഷയിലാണ് ഡോ. ബിജു തന്റെ ഫേസ്ബുക്ക് പോസ്‍റ്റിലൂടെ പ്രതികരിച്ചത്.

‘ഇലക്ഷൻ മാമാങ്കം കഴിഞ്ഞു. ഇനി, അവിടെ കുംഭ മേള ഇവിടെ തൃശൂർ പൂരം. എന്തു മനോഹരമായ നാട്. ഏതു നൂറ്റാണ്ടിലാണാവോ ഈ മനുഷ്യൻമാരും ഭരണാധികാരികളും രാഷ്‌ട്രീയക്കാരും ഉൽസവപ്രേമികളും ജീവിക്കുന്നത്. ഇവരൊക്കെയാണ് യഥാർഥ വൈറസുകൾ. കൊറോണ വൈറസ് ഇവർക്ക് മുൻപിൽ തലകുനിക്കണം’, ഡോ. ബിജു പറയുന്നു.

കോവിഡ് കാലത്ത് കുംഭമേള അടക്കം പൊതുപരിപാടികൾ നടത്തുന്നതിനെതിരെ നടി പാർവതി തിരുവോത്ത്, നടൻ ഹരീഷ് പേരടി അടക്കമുള്ളവർ പ്രതികരിച്ചിരുന്നു. തബ് ലീഗ് സമ്മേളനത്തെ വിമർശിച്ച മാദ്ധ്യമങ്ങൾ കുംഭമേളയോട് നിശബ്‌ദത പാലിക്കുന്നു എന്നായിരുന്നു പാർവതിയുടെ വിമർശനം.

‘കുംഭമേളയും തൃശൂർ പൂരവും തിരഞ്ഞെടുപ്പ് പ്രചാരണവും ഏല്ലാം എനിക്ക് ഒരു പോലെയാണന്ന് കൊറോണ. എന്നെ സംബന്ധിച്ച് ഏത് മതമായാലും ഏത് രാഷ്‌ട്രീയമായാലും ഏത് ജാതിയായാലും ഏത് നിറമായാലും നിങ്ങളൊക്കെ വെറും മനുഷ്യ കീടങ്ങൾ, അത്രയേയുള്ളു. സൂക്ഷിച്ചാൽ നിങ്ങൾക്ക് നല്ലത്. എന്ന് വീണ്ടും കൊറോണ’, ഹരീഷ് പേരടി പറഞ്ഞു.

Read also: ശബരിമലയിലേതു പോലെ മടിച്ചു നിൽക്കരുത്, തൃശൂർ പൂരം ഒഴിവാക്കണം; സർക്കാരിനോട് എൻഎസ് മാധവൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE