കുതിരക്ക് ബിജെപി പതാകയുടെ പെയിന്റടിച്ചു; പരാതിയുമായി മേനകാ ഗാന്ധിയുടെ സംഘടന

By News Desk, Malabar News
Ajwa Travels

ഇൻഡോർ: ബിജെപിയുടെ ജൻ ആശിർവാദ യാത്രയിൽ കുതിരയെ ബിജെപിയുടെ പതാകയുടെ നിറം പൂശി നിരത്തിലാറക്കിയ സംഭവത്തിൽ മേനകാ ഗാന്ധിയുടെ സംഘടനാ പരാതി നൽകി. ഇൻഡോർ പോലീസിനാണ് പരാതി നൽകിയിരിക്കുന്നത്.

പുതിയ കേന്ദ്രമന്ത്രിമാരെ ജനങ്ങൾക്ക് പരിചയപ്പെടുത്താനെന്ന പേരിൽ 22 സംസ്‌ഥാനങ്ങളിലൂടെയാണ് ബിജെപിയുടെ യാത്ര കടന്നുപോകുന്നത്. വിവിധ സംസ്‌ഥാനങ്ങളിൽ ആസന്നമായ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടായിരുന്നു പരിപാടി. ഇൻഡോറിൽ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തിലാണ് യാത്ര നടത്തിയത്.

മുന്‍ മുനിസിപ്പല്‍ കോര്‍പ്പറേറ്റര്‍ രാംദാസ് ഗാര്‍ഗാണ് യാത്രക്ക് മുന്നോടിയായി കുതിരയെ വാടകക്കെടുത്ത് ബിജെപി പതാകയുടെ പെയിന്റടിച്ചത്. ബിജെപി എംപി മേനകാ ഗാന്ധിയുടെ സംഘടനയായ പിഫ്എയുടെ പരാതി പ്രകാരം മൃഗങ്ങളോടുള്ള ക്രൂരത തടയുന്ന 1960 നിയമപ്രകാരമാണ് എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്‌.

Also Read: ഇന്ത്യൻ ഉദ്യോഗസ്‌ഥർ സുരക്ഷിതർ; ഒഴിപ്പിക്കേണ്ടെന്ന് താലിബാൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE