Fri, Mar 27, 2026
23.1 C
Dubai

വെള്ളാനിക്കര ബാങ്കിലെ രണ്ട് സുരക്ഷാ ജീവനക്കാർ മരിച്ച നിലയിൽ; ദുരൂഹത

തൃശൂർ: വെള്ളാനിക്കര സർവീസ് സഹകരണ ബാങ്കിലെ രണ്ട് സുരക്ഷാ ജീവനക്കാരെ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളാനിക്കര സ്വദേശികളായ അരവിന്ദാക്ഷൻ, ആന്റണി എന്നിവരാണ് മരിച്ചത്. ആന്റണിയെ കൊലപ്പെടുത്തി അരവിന്ദാക്ഷൻ ആത്‍മഹത്യ ചെയ്‌തതാണെന്നാണ് പ്രാഥമിക നിഗമനം....

ചെന്നൈയിൽ മലയാളി ദമ്പതികളെ കൊലപ്പെടുത്തി വൻ കവർച്ച; നൂറുപവൻ കവർന്നു

ചെന്നൈ: ചെന്നൈയിൽ മലയാളി ദമ്പതികളെ കൊലപ്പെടുത്തി വൻ കവർച്ച. ഞായറാഴ്‌ച രാവിലെ ചെന്നൈ മുത്താപ്പുതുപ്പെട്ടിലാണ് സംഭവം. സിദ്ധ ഡോക്‌ടരായ ശിവൻ നായർ (72), ഭാര്യയും അധ്യാപികയുമായ പ്രസന്നകുമാരി (62) എന്നിവരാണ് മോഷ്‌ടാക്കളുടെ ആക്രമണത്തിൽ...

പ്രകാശ് ജാവ്‌ദേക്കറുമായി നടത്തിയത് രാഷ്‌ട്രീയ ചർച്ചയല്ല; ഇപി ജയരാജൻ

തിരുവനന്തപുരം: പ്രകാശ് ജാവ്‌ദേക്കറുമായി നടത്തിയത് രാഷ്‌ട്രീയ ചർച്ചയല്ലെന്ന് ആവർത്തിച്ച് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. തനിക്ക് നേരെയുള്ള ആരോപണങ്ങൾക്ക് പിന്നിൽ ആസൂത്രിതമായിട്ടുള്ള എന്തോ പദ്ധതിയുണ്ട്. ശോഭ സുരേന്ദ്രനെ കണ്ടിട്ടില്ലെന്നും ഇപി ജയരാജൻ വ്യക്‌തമാക്കി....

മുതലപ്പൊഴിയിൽ വീണ്ടും അപകടം; മൽസ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും അപകടം മരണം. മീൻപിടിത്ത വള്ളം മറിഞ്ഞ് കാണാതായ മൽസ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. പുതുക്കുറിച്ചി സ്വദേശി ജോണിന്റെ (50) മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് അപകടം ഉണ്ടായത്. മൽസ്യബന്ധനത്തിന് പോകുന്നതിനിടെ...

ഉഷ്‌ണതരംഗ മുന്നറിയിപ്പ്; അങ്കണവാടികൾക്ക് ഒരാഴ്‌ചത്തേക്ക് അവധി

തിരുവനന്തപുരം: അന്തരീക്ഷ താപനില ഉയർന്നതിനാലും, വിവിധ ജില്ലകളിൽ ഉഷ്‌ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചതിന്റെയും പശ്‌ചാത്തലത്തിൽ സംസ്‌ഥാനത്തെ അങ്കണവാടികളിലെ പ്രീ സ്‌കൂൾ പ്രവർത്തനം ഒരാഴ്‌ചത്തേയ്‌ക്ക് നിർത്തിവെക്കാൻ വനിതാ ശിശുവികസന വകുപ്പ് തീരുമാനിച്ചു. ഉഷ്‌ണതരംഗത്തിന്റെ പശ്‌ചാത്തലത്തിൽ ദുരന്തനിവാരണ അതോറിറ്റിയുടെ...

കെഎസ്ആർടിസി ഡ്രൈവറുമായി തർക്കം; സച്ചിൻ ദേവ് എംഎൽഎ നാളെ ഗതാഗതമന്ത്രിക്ക് പരാതി നൽകും

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവും നടുറോഡിൽ കെഎസ്ആർടിസി ഡ്രൈവറുമായി നടത്തിയ വാക്ക്പോര് പുതിയ തലത്തിലേക്ക്. ഡ്രൈവർ എൽഎച്ച് യാദവിനെതിരെ ഗതാഗതമന്ത്രി ഗണേഷ് കുമാറിന് സച്ചിൻ ദേവ് എംഎൽഎ...

ബീഫ് ഉപയോഗത്തിന് അനുമതി നൽകാൻ കോൺഗ്രസിന് ലക്ഷ്യം; യോഗി ആദിത്യനാഥ്‌

ലഖ്‌നൗ: രാജ്യത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ, ബീഫ് വിഷയം വീണ്ടും ഉയർത്തിക്കാട്ടി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌. അധികാരത്തിലേറിയാൽ ബീഫ് ഉപയോഗത്തിന് അനുമതി നൽകാൻ കോൺഗ്രസ് ലക്ഷ്യമിടുന്നുണ്ടെന്നാണ് യോഗി ആദിത്യനാഥിന്റെ ആരോപണം. കോൺഗ്രസിന്റെ പ്രകടന...

ചീട്ടുകളിക്കിടെ തർക്കം; യുവാവിനെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തി

കോട്ടയം: ചീട്ടുകളിക്കിടെ ഉണ്ടായ തർക്കത്തിനിടെ യുവാവിനെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തി. പാലാ കൊല്ലപ്പള്ളി മങ്കര സ്വദേശി ലിബിൻ ജോസ് (26) ആണ് മരിച്ചത്. പാലാ സ്വദേശി അഭിലാഷാണ് ലിബിനെ കുത്തിയത്. ഒരു സ്‌ത്രീക്ക്...
- Advertisement -