ബാൾട്ടിമോർ പാലം അപകടം; തിരച്ചിൽ അവസാനിപ്പിച്ചു- ഇന്ത്യക്കാർ സുരക്ഷിതർ
മേരിലൻഡ്: അമേരിക്കയിലെ ബാൾട്ടിമോറിൽ ചരക്കുകപ്പലിടിച്ച് പാലം തകർന്നുണ്ടായ അപകടത്തിൽ വെള്ളത്തിൽ വീണ ആറുപേർക്കായുള്ള തിരച്ചിൽ അവസാനിപ്പിച്ചു. ആറുപേരും മരണപ്പെട്ടിരിക്കാനാണ് സാധ്യതയെന്ന് കോസ്‌റ്റ്ഗാർഡ് അറിയിച്ചു. അപകട സമയത്ത് പാലത്തിലുണ്ടായിരുന്ന നിർമാണ തൊഴിലാളികളാണ് കാണാതായ ആറുപേരും....
മൂന്നാറിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാത്തത് ഉന്നതർക്ക് വേണ്ടിയോ? രൂക്ഷ വിമർശനവുമായി ഹൈക്കോടതി
കൊച്ചി: മൂന്നാറിലെ ഭൂമി കയ്യേറ്റത്തിൽ സംസ്‌ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഉന്നതർക്ക് വേണ്ടിയാണോ മൂന്നാറിലെ വലിയ കയ്യേറ്റങ്ങൾ സർക്കാർ ഒഴിപ്പിക്കാത്തതെന്ന് ഹൈക്കോടതി ചോദിച്ചു. ഇതിനെതിരെ കൃത്യമായ സിബിഐ അന്വേഷണത്തിന് ഉത്തരവിടുമെന്നും കോടതി...
തൊഴിൽ തട്ടിപ്പ്; റഷ്യയിലെത്തിയ മലയാളികളിൽ രണ്ടുപേർ ഉടൻ നാട്ടിലേക്ക് മടങ്ങും
മോസ്‌കോ: തൊഴിൽ തട്ടിപ്പിന് ഇരയായി റഷ്യയിലെത്തുകയും പിന്നാലെ യുദ്ധത്തിൽ പരിക്കേൽക്കുകയും ചെയ്‌ത മലയാളികളിൽ രണ്ടുപേർ ഉടൻ നാട്ടിലേക്ക് മടങ്ങും. അഞ്ചുതെങ്ങ് സ്വദേശി പ്രിൻസ് സെബാസ്‌റ്റ്യനും, പൊഴിയൂർ സ്വദേശി ഡേവിഡ് മുത്തപ്പനും മോസ്‌കോയിലെ എംബസിയിൽ...
സിബിഐക്ക് രേഖകൾ കൈമാറാൻ വൈകി; മൂന്ന് വനിതാ ഉദ്യോഗസ്‌ഥർക്ക് സസ്‌പെൻഷൻ
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർഥി ജെഎസ് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷണം സിബിഐക്ക് കൈമാറി വിജ്‌ഞാപനം ഇറക്കിയിട്ടും അനുബന്ധ രേഖകൾ കൈമാറാൻ വൈകിയ സംഭവത്തിൽ മൂന്ന് വനിതാ ഉദ്യോഗസ്‌ഥരെ സസ്‌പെൻഡ്...
കുവൈത്തിൽ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു
കുവൈത്ത് സിറ്റി: കുവൈത്തിൽ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു. രാജ്യത്ത് അഞ്ച് ദിവസമാണ് അവധി ലഭിക്കുക. തിങ്കളാഴ്‌ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഏപ്രിൽ ഒമ്പത് മുതൽ 14 വരെയാണ് അവധി. ഏപ്രിൽ...
സംസ്‌ഥാനത്ത് കടുത്ത ചൂട് തുടരുന്നു! ചിക്കൻ പോക്‌സ് ജാഗ്രത വേണം
സംസ്‌ഥാനത്ത് ചൂട് കൂടുന്നതിന് അനുസരിച്ച് വേനൽക്കാല രോഗങ്ങളും പടരുകയാണ്. ഇതിൽ പ്രധാനമാണ് ചിക്കൻ പോക്‌സ്. മഞ്ഞപ്പിത്തം, കോളറ, വിവിധതരം പനികൾ എന്നിവയെല്ലാം അടുത്തകാലത്തായി വിവിധ ജില്ലകളിൽ വ്യാപിക്കുന്ന സ്‌ഥിതിയാണ്. ഇതിനൊപ്പം ചിക്കൻ പോക്‌സും...
മസാല ബോണ്ട് കേസ്; തോമസ് ഐസക്കിന്റെ മൊഴി എടുക്കേണ്ടത് അനിവാര്യമെന്ന് ഇഡി
കൊച്ചി: മസാല ബോണ്ട് കേസിൽ മുൻ ധനമന്ത്രി തോമസ് ഐസക്കിന്റെ മൊഴി എടുക്കേണ്ടത് അനിവാര്യമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഹൈക്കോടതിയിൽ. മസാല ബോണ്ട് ഇടപാടിലെ ഫെമ നിയമലംഘനത്തെ സംബന്ധിച്ച് ഐസക്കിന് അറിവുണ്ടായിരുന്നുവെന്ന് സംശയിക്കുന്നതായാണ് ഇഡി...
ഹോളി ആഘോഷത്തിൽ പങ്കെടുത്തില്ല; വിദ്യാർഥിക്ക് സഹപാഠികളുടെ മർദ്ദനം
കാസർഗോഡ്: ജില്ലയിലെ അമ്പലത്തുകരയിൽ പ്ളസ് ടു വിദ്യാർഥിക്ക് സഹപാഠികളുടെ മർദ്ദനം. സ്‌കൂളിൽ നടന്ന ഹോളി ആഘോഷത്തിൽ പങ്കെടുക്കാത്തതിനെ തുടർന്നാണ് മർദ്ദനമുണ്ടായതെന്നാണ് പരാതി.
മടിക്കൈ സ്‌കൂളിലെ വിദ്യാർഥി ചെമ്മട്ടംവയൽ സ്വദേശി കെപി നിവേദിനാണ് (17) മർദ്ദനമേറ്റത്....









































