Thu, Apr 2, 2026
22.9 C
Dubai

ഇത്തിഹാദ് വേനൽക്കാല ഷെഡ്യൂൾ; ഇന്ത്യയിലേക്ക് കൂടുതൽ സർവീസുകൾ

അബുദാബി: ഇത്തിഹാദ് എയർവേഴ്‌സിന്റെ വേനൽക്കാല ഷെഡ്യൂളുകൾ പ്രഖ്യാപിച്ചു. കേരളം ഉൾപ്പടെ ഇന്ത്യയിലേക്ക് കൂടുതൽ സർവീസുകൾ ഷെഡ്യൂൾ ചെയ്‌തിട്ടുണ്ട്‌. തിരുവനന്തപുരത്തേക്കുള്ള പ്രതിദിന സർവീസുകൾ ആഴ്‌ചയിൽ പത്താക്കി വർധിപ്പിച്ചു. ഇതിന് പുറമെ ജയ്‌പൂരിലേക്ക് പുതിയ സർവീസും...

മുക്കം എൻഐടിയിൽ അധ്യാപകന് കുത്തേറ്റു; ആക്രമിച്ചത് പൂർവ വിദ്യാർഥി

കോഴിക്കോട്: മുക്കം എൻഐടി ക്യാമ്പസിൽ അധ്യാപകന് കുത്തേറ്റു. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. എൻഐടിയിലെ സിവിൽ എൻജിനിയറിങ് പ്രഫസർ ജയചന്ദ്രന് നേരെയാണ് പൂർവ വിദ്യാർഥിയുടെ ആക്രമണം ഉണ്ടായത്. തമിഴ്‌നാട് സേലം സ്വദേശി...

കർണാടകയിൽ നിർണായക നീക്കം; ജാതി സെൻസസ് റിപ്പോർട് സമർപ്പിച്ചു- എതിർപ്പ് ശക്‌തം

ബെംഗളൂരു: കർണാടകയിൽ നിർണായക നീക്കവുമായി സിദ്ധരാമയ്യ സർക്കാർ. സംസ്‌ഥാനത്ത്‌ സമഗ്ര ജാതി സെൻസസ് നടപ്പിലാക്കാനാണ് സർക്കാരിന്റെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് സമഗ്ര ജാതി സെൻസസ് റിപ്പോർട് കർണാടക പിന്നാക്ക കമ്മീഷൻ ചെയർമാൻ ജയപ്രകാശ്...

കാര്യവട്ടം ക്യാമ്പസിൽ കണ്ടെത്തിയ അസ്‌ഥികൂടം പുരുഷന്റേതെന്ന് സ്‌ഥിരീകരിച്ചു

തിരുവനന്തപുരം: കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസിലെ ബോട്ടണി ഡിപ്പാർട്ട്മെന്റിന് സമീപം ജല അതോറിറ്റിയുടെ പഴയ ടാങ്കിൽ കണ്ടെത്തിയ അസ്‌ഥികൂടം പുരുഷന്റേതെന്ന് സ്‌ഥിരീകരിച്ചു. എന്നാൽ, മരിച്ചതാരെന്ന് സ്‌ഥിരീകരിച്ചിട്ടില്ല. ഒരുവർഷത്തിലേറെ പഴക്കമുള്ള അസ്‌ഥികൂടത്തിന് സമീപത്ത് നിന്ന്...

ലോക്‌സഭാ തിരഞ്ഞെടുപ്പ്; കോൺഗ്രസ് സ്‌ഥാനാർഥി പ്രഖ്യാപനം തിങ്കളാഴ്‌ച

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് മൽസരിക്കുന്ന കോൺഗ്രസ് സ്‌ഥാനാർഥികളുടെ പ്രഖ്യാപനം തിങ്കളാഴ്‌ച ഡെൽഹിയിൽ നടക്കും. സ്ക്രീനിങ് കമ്മിറ്റി തയ്യാറാക്കിയ പട്ടികയിൽ ചർച്ചക്കായി കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി...

സിദ്ധാർഥന്റെ മരണം; ആറുപേർക്ക് കൂടി സസ്‌പെൻഷൻ, രണ്ടുപേർ കീഴടങ്ങി

വൈത്തിരി: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ആറുപേർക്ക് കൂടി സസ്‌പെൻഷൻ. ആദ്യം അറസ്‌റ്റിലായ ബിൽഗേറ്റ് ജോഷ്വാ, അഭിഷേക്, ആകാശ്, ഡോൺസ് ഡായി, രഹൻ ബിനോയ്, ശ്രീഹരി എന്നിവർക്ക്...

വീണ്ടും ഇരുട്ടടി; വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില കൂട്ടി

കൊച്ചി: വാണിജ്യ ആവശ്യത്തിനുള്ള എൽപിജി പാചകവാതക സിലിണ്ടറിന്റെ വില കൂട്ടി എണ്ണക്കമ്പനികൾ. 19 കിലോഗ്രാം വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വില 23.50 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ സിലിണ്ടറിന്റെ വില 1806.50 രൂപയായി. അതേസമയം,...

ഗാസയിൽ പലസ്‌തീനികൾക്ക് നേരെ ഇസ്രയേൽ വെടിവെപ്പ്; 104 മരണം

ജറുസലേം: ഗാസ സിറ്റിയിൽ പലസ്‌തീനികൾക്ക് നേരെ ഇസ്രയേൽ സൈന്യം നടത്തിയ വെടിവെപ്പിൽ 104 പേർ മരിച്ചു. 700 ലധികം പേർക്ക് പരിക്കേറ്റതായി പലസ്‌തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. പടിഞ്ഞാറൻ മേഖലയിൽ നബുൾസിയിലെ സഹായ വിതരണ...
- Advertisement -