വീണ്ടും ഇരുട്ടടി; വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില കൂട്ടി

By Trainee Reporter, Malabar News
lpg-cylinder
Rep. Image
Ajwa Travels

കൊച്ചി: വാണിജ്യ ആവശ്യത്തിനുള്ള എൽപിജി പാചകവാതക സിലിണ്ടറിന്റെ വില കൂട്ടി എണ്ണക്കമ്പനികൾ. 19 കിലോഗ്രാം വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വില 23.50 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ സിലിണ്ടറിന്റെ വില 1806.50 രൂപയായി. അതേസമയം, ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. തുടർച്ചയായ രണ്ടാം മാസമാണ് വാണിജ്യ സിലിണ്ടറിന്റെ വില ഉയർത്തുന്നത്.

കഴിഞ്ഞ തവണ സിലിണ്ടറുകളുടെ വില 15 രൂപയാണ് വർധിപ്പിച്ചത്. വിലവർധനവോടെ ഡെൽഹിയിൽ 19 കിലോ സിലിണ്ടറിന്റെ ചില്ലറ വിൽപ്പന വില 1,769.50 രൂപയായിരുന്നു. ഹോട്ടൽ മേഖലയിലുള്ളവർക്ക് വില വർധനവ് തിരിച്ചടിയാകും. അവശ്യ സാധനങ്ങളുടെ വിലക്കയറ്റത്തിന് പുറമെ പാചകവാതകത്തിന്റെയും വില പലപ്പോഴായി കൂടുന്നത് ഹോട്ടൽ വ്യവസായത്തെ തന്നെ പ്രതിസന്ധിയിൽ ആക്കുമെന്നാണ് ഈ മേഖലയിൽ ഉള്ളവർ പറയുന്നത്.

Most Read| മൂന്നുവയസിന് മുൻപേ അന്തർദേശീയ അവാർഡുകൾ കരസ്‌ഥമാക്കി അഹദ് അയാൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE