ഇത്തിഹാദ് വേനൽക്കാല ഷെഡ്യൂൾ; ഇന്ത്യയിലേക്ക് കൂടുതൽ സർവീസുകൾ

തിരുവനന്തപുരത്തേക്കുള്ള പ്രതിദിന സർവീസുകൾ ആഴ്‌ചയിൽ പത്താക്കി വർധിപ്പിച്ചു. ഇതിന് പുറമെ ജയ്‌പൂരിലേക്ക് പുതിയ സർവീസും പ്രഖ്യാപിച്ചു.

By Trainee Reporter, Malabar News
etihad
Rep. Image
Ajwa Travels

അബുദാബി: ഇത്തിഹാദ് എയർവേഴ്‌സിന്റെ വേനൽക്കാല ഷെഡ്യൂളുകൾ പ്രഖ്യാപിച്ചു. കേരളം ഉൾപ്പടെ ഇന്ത്യയിലേക്ക് കൂടുതൽ സർവീസുകൾ ഷെഡ്യൂൾ ചെയ്‌തിട്ടുണ്ട്‌. തിരുവനന്തപുരത്തേക്കുള്ള പ്രതിദിന സർവീസുകൾ ആഴ്‌ചയിൽ പത്താക്കി വർധിപ്പിച്ചു. ഇതിന് പുറമെ ജയ്‌പൂരിലേക്ക് പുതിയ സർവീസും പ്രഖ്യാപിച്ചു.

ഇതോടെ കേരളത്തിലേക്ക് ആഴ്‌ചയിൽ ആയിരത്തോളം പേർക്കും ജയ്‌പൂരിലേക്ക് 1200 പേർക്കും അധികമായി സഞ്ചരിക്കാൻ അവസരമൊരുങ്ങി. നിലവിൽ അബുദാബിയിൽ നിന്ന് കൊച്ചിയിലേക്ക് ദിവസേന മൂന്ന് സർവീസുണ്ട്. ജൂൺ 16നാണ് ജയ്‌പൂരിലേക്ക് പുതിയ സർവീസ് ആരംഭിക്കുന്നത്. തുടക്കത്തിൽ ആഴ്‌ചയിൽ നാല് സർവീസാണുണ്ടാവുക.

ജയ്‌പൂർ സർവീസുകൂടി ആരംഭിക്കുന്നതോടെ ഇത്തിഹാദിന്റെ ഇന്ത്യയിലേക്കുള്ള സെക്‌ടറുകളുടെ എണ്ണം 11 ആയി വർധിക്കും. ഇന്ത്യയിൽ നിന്ന് വിവിധ രാജ്യങ്ങളിലേക്ക് പോകുന്നവർക്ക് അബുദാബി വഴി കണക്ഷൻ വിമാന സർവീസും പ്രയോജനപ്പെടുത്താം. അതേസമയം, ആഴ്‌ചയിൽ മൂന്ന് വിമാന സർവീസുമായി ജൂൺ 15ന് തുർക്കിയിലേക്കും സർവീസ് ആരംഭിക്കുമെന്നും ഇത്തിഹാദ് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, വിവിധ രാജ്യങ്ങളിലേക്കുള്ള സർവീസുകളുടെ എണ്ണം വർധിപ്പിക്കുകയും ചെയ്‌തു.

Most Read| മൂന്നുവയസിന് മുൻപേ അന്തർദേശീയ അവാർഡുകൾ കരസ്‌ഥമാക്കി അഹദ് അയാൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE