ലോകത്തിലെ ഏറ്റവും വലിയ ടെലിസ്‌കോപ്പ്; ‘ജയിംസ് വെബ്’ പ്രയാണം ആരംഭിച്ചു
കൗറു: ലോകത്തെ ഏറ്റവും വലിയ ബഹിരാകാശ ടെലിസ്‌കോപായ ജയിംസ് വെബ് ടെലിസ്‌കോപ് വിജയകരമായി വിക്ഷേപിച്ചു. പ്രപഞ്ചത്തിന്റെ ശൈശവദശയും നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും ആദ്യകാലഘട്ടവും സംബന്ധിച്ചുള്ള പഠനമാണ് ജെയിംസ് വെബിന്റെ പ്രധാന ലക്ഷ്യം. പത്ത് വർഷമാണ്...
ബംഗ്ളാദേശിൽ യാത്രാബോട്ടിലെ അഗ്‌നിബാധ; മരണം 39 ആയി
ധാക്ക: ബംഗ്ളാദേശിൽ യാത്രക്കിടെ ബോട്ടിന് തീപിടിച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ടവരുടെ എണ്ണം 39 ആയി. തെക്കൻ ബംഗ്ളാദേശിലെ സുഗന്ധ നദിയിൽ വെള്ളിയാഴ്‌ച പുലർച്ചെ ആയിരുന്നു അപകടം.
ധാക്കയിൽ നിന്ന് ബർഗുണയിലേക്ക് പോയ മൂന്ന് നിലയുള്ള എംവി...
കനത്ത മഞ്ഞുവീഴ്‌ച; യുഎസിൽ നൂറിലധികം വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം
വാഷിങ്ടൺ: കനത്ത മഞ്ഞുവീഴ്‌ചയെ തുടർന്ന് അമേരിക്കയിലെ വിസ്‌കോൺസിൻ സംസ്‌ഥാനത്ത് നൂറിലധികം വാഹനങ്ങൾ കൂട്ടിയിടിച്ചു. വിസ്‌കോൺസിനിലെ ഇന്റർസ്‌റ്റേറ്റ്- 94 ഹൈവേയിലാണ് അപകടങ്ങളുണ്ടായത്.
പാസഞ്ചർ കാറുകളും സെമി ട്രാക്‌ടർ ട്രെയിലറുകളും ഉൾപ്പടെ നിരവധി വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. മഞ്ഞ്...
ഒമൈക്രോണ്‍; വീണ്ടും പൊതുസ്‌ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി സ്‌പെയിന്‍
മാഡ്രിഡ്: ഒമൈക്രോണ്‍ വ്യാപനം തടയുന്നതിന്റെ ഭാഗമായി ലോകരാജ്യങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ്. ഒമൈക്രോണിനൊപ്പം കോവിഡ് കേസുകളും ഉയരുന്ന പശ്‌ചാത്തലത്തിൽ പൊതുഇടങ്ങളില്‍ വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കിയിരിക്കുകയാണ് സ്‌പെയിന്‍.
ആറുമാസം മുന്‍പാണ് മാസ്‌ക് നിര്‍ബന്ധമാക്കിയ നിയമം സ്‌പെയിൻ ഒഴിവാക്കിയത്....
വാക്‌സിൻ അസമത്വം വർധിപ്പിക്കുന്നു; സമ്പന്ന രാജ്യങ്ങൾക്കെതിരെ ലോകാരോഗ്യ സംഘടന
ജനീവ: കോവിഡ് വാക്‌സിന്റെ അധിക ഡോസുകൾ നൽകാനുള്ള സമ്പന്ന രാജ്യങ്ങളുടെ നീക്കത്തിനെതിരെ വീണ്ടും ലോകാരോഗ്യ സംഘടന. ഇത്തരം നടപടികൾ വാക്‌സിൻ അസമത്വം വർധിപ്പിക്കുകയാണെന്നും മഹാമാരിയെ ഒറ്റയ്‌ക്ക് മറികടക്കാൻ ഒരു രാജ്യത്തിനും കഴിയില്ലെന്നും സംഘടന...
കോവിഡ്; ചൈനീസ് നഗരത്തിൽ വീണ്ടും ലോക്ക്ഡൗൺ
സിയാൻ: ചൈനീസ് നഗരമായ സിയാനിൽ വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ബുധനാഴ്‌ച പ്രഖ്യാപിച്ച പുതിയ നിയന്ത്രണങ്ങൾ പ്രകാരം അവശ്യ വസ്‌തുക്കൾ വാങ്ങാൻ രണ്ട് ദിവസത്തിലൊരിക്കൽ ഒരുവീട്ടിൽ നിന്ന്...
ലോകം ഒമൈക്രോൺ ആശങ്കയിൽ; 106 രാജ്യങ്ങളിലായി ഒരു ലക്ഷത്തിലധികം കേസുകൾ
ലണ്ടൻ: ലോകത്ത് ആശങ്ക വർധിപ്പിച്ച് ഒമൈക്രോൺ വ്യാപനം. 106 രാജ്യങ്ങളിലായി ഒരു ലക്ഷത്തിലധികം പേർക്ക് ഒമൈക്രോൺ സ്‌ഥിരീകരിച്ചു. ബ്രിട്ടണിലും ഡെൻമാർക്കിലുമാണ് ലോകത്തിൽ ഏറ്റവും കൂടുതൽ ഒമൈക്രോൺ കേസുകൾ റിപ്പോർട് ചെയ്‌തത്. ബ്രിട്ടണിൽ 69,147...
നിയന്ത്രണങ്ങൾ കടുപ്പിച്ച് യൂറോപ്യൻ രാജ്യങ്ങൾ; നാലാം ഡോസ് നൽകാൻ ഇസ്രായേൽ
ലണ്ടൻ: ഒമൈക്രോൺ വ്യാപനം തുടരുന്നതിന്റെ പശ്‌ചാത്തലത്തിൽ യൂറോപ്യൻ രാജ്യങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിച്ച് തുടങ്ങി. ജർമനി, പോർച്ചുഗൽ, യുകെ തുടങ്ങിയ രാജ്യങ്ങളാണ് നിയന്ത്രണങ്ങൾ കർശനമാക്കുന്നത്. ഒമൈക്രോൺ വ്യാപകമാകുന്ന സാഹചര്യത്തിൽ ഇസ്രായേൽ നാലാം ഡോസ് വാക്‌സിൻ...









































