ബംഗ്ളാദേശിൽ യാത്രാബോട്ടിലെ അഗ്‌നിബാധ; മരണം 39 ആയി

By News Bureau, Malabar News
boat-fire-Bangladesh
Ajwa Travels

ധാക്ക: ബംഗ്ളാദേശിൽ യാത്രക്കിടെ ബോട്ടിന് തീപിടിച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ടവരുടെ എണ്ണം 39 ആയി. തെക്കൻ ബംഗ്ളാദേശിലെ സുഗന്ധ നദിയിൽ വെള്ളിയാഴ്‌ച പുലർച്ചെ ആയിരുന്നു അപകടം.

ധാക്കയിൽ നിന്ന് ബർഗുണയിലേക്ക് പോയ മൂന്ന് നിലയുള്ള എംവി അഭിജൻ – 10 എന്ന ബോട്ടാണ്  അഗ്‌നിക്കിരയായത്. 500 യാത്രക്കാരാണ് അപകടസമയം ബോട്ടിൽ ഉണ്ടായിരുന്നത്.

ബോട്ടിന്റെ എഞ്ചിൻ മുറിയിലാണ് ആദ്യം തീപിടിത്തമുണ്ടായത്. തീ പിടിച്ചതോടെ ആളുകൾ വെള്ളത്തിലേക്ക് ചാടുകയായിരുന്നു. നിരവധി പേരെ കാണുന്നില്ലെന്നും ചിലർ മുങ്ങി മരിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് ബിബിസി റിപ്പോർട് ചെയ്യുന്നു.

ഹം ജലാൽ ഷെയ്ഖ് എന്നയാളുടെ ഉടമസ്‌ഥതയിൽ ഉള്ളതാണ് ബോട്ട്. അപകടസമയം യാത്രക്കാരിൽ പലരും ഉറങ്ങുകയായിരുന്നു എന്ന് രക്ഷപ്പെട്ട യാത്രക്കാർ പറഞ്ഞു.

Most Read: കർണാടകയിലെ സ്‌കൂളിൽ ക്രിസ്‌തുമസ്‌ ആഘോഷം തടഞ്ഞ് ഹിന്ദുത്വ പ്രവര്‍ത്തകര്‍ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE