ബംഗ്‌ളാദേശിലെ കണ്ടെയ്‌നർ ഡിപ്പോയിൽ വൻ തീപിടുത്തം; 35 മരണം

By News Desk, Malabar News
Kozhikode house caught fire, tragic end for student
Representational Image
Ajwa Travels

ധാക്ക: ബംഗ്‌ളാദേശിലെ ഷിപ്പിംഗ് കണ്ടെയ്‌നർ ഡിപ്പോയിൽ വൻ തീപിടുത്തം. 35 പേർ വെന്തുമരിച്ചു. 450ഓളം പേർക്ക് പൊള്ളലേറ്റു. പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം. മരണസംഖ്യ ഇനിയും ഉയർന്നേക്കാം. ചിറ്റഗോങ്ങിലെ സീതാകുണ്ഡിൽ ശനിയാഴ്‌ച രാത്രിയോടെ ആയിരുന്നു അപകടം.

ഡിപ്പോയിലുണ്ടായ രാസപ്രവർത്തനം മൂലമാണ് തീപിടുത്തം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. പൊട്ടിത്തെറിക്ക് പിന്നാലെ തീ സമീപ പ്രദേശങ്ങളിലേക്ക് പടരുകയായിരുന്നു. രാത്രി ഒൻപത് മണിയോടെ ആയിരുന്നു സംഭവം. അർധരാത്രിയോടെ വലിയ പൊട്ടിത്തെറി ഉണ്ടാവുകയും തീ അതിവേഗം വ്യാപിക്കുകയും ചെയ്‌തതാണ്‌ ദുരന്തത്തിന് കാരണമായത്.

Most Read: ചെരുപ്പില്ലാതെ അഞ്ച് കിലോമീറ്റർ; കർഷക ഓടിക്കയറിയത് വിജയത്തിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE