ധാക്കയിൽ സ്‌ഫോടനത്തിൽ 14 പേർ മരിച്ചു; 100 പേർക്ക് പരിക്ക്

By Trainee Reporter, Malabar News
bomb blast _malabar news
Representational Image
Ajwa Travels

ധാക്ക: ബംഗ്ളാദേശ് തലസ്‌ഥാനമായ ധാക്കയിൽ സ്‌ഫോടനത്തിൽ 14 പേർ മരിച്ചു. 100 പേർക്ക് പരിക്കേറ്റു. പഴയ ധാക്കയിലെ സിദ്ദിഖ് ബസാറിലെ തിരക്കേറിയ മാർക്കറ്റിലെ കെട്ടിടത്തിലാണ് പ്രാദേശിക സമയം വൈകിട്ട് അഞ്ചു മണിയോടെ സ്‌ഫോടനം നടന്നത്. പരിക്കേറ്റവരെ ധാക്ക മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏഴുനില കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് സ്‌ഫോടനം ഉണ്ടായത്.

ഗൃഹോപകരണങ്ങളും സാനിറ്ററി ഉൽപ്പന്നങ്ങളും ശേഖരിച്ചു വെയ്‌ക്കുന്ന കെട്ടിടത്തിലാണ് സ്‌ഫോടനം നടന്നത്. സമീപത്ത് ഉണ്ടായിരുന്ന ബിആർസി ബാങ്ക് കെട്ടിടത്തിനും നാശമുണ്ടായി. ബാങ്കിന്റെ ചില്ലുപാളികൾ തകർന്ന് നിരവധി ജീവനക്കാർക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. സ്‌ഫോടനത്തിന്റെ കാരണം വ്യക്‌തമല്ലെന്നും അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.

Most Read: വനിതാരത്‌ന പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; അതിജീവതത്തിന്റെ നേട്ടങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE