ബംഗ്‌ളാദേശ്‌ തിരഞ്ഞെടുപ്പ്: ഷെയ്‌ഖ്‌ ഹസീന അഞ്ചാമതും അധികാരത്തിലേക്ക്‌

ലോകത്തിലെ ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന വനിതാ രാഷ്ട്രത്തലവവയായി ഷെയ്‌ഖ്‌ ഹസീന.

By Desk Reporter, Malabar News
Bangladesh Election Malayalam _ Sheikh Hasina
Ajwa Travels

ധാക്ക: ബംഗ്‌ളാദേശിൽ തുടർച്ചയായ നാലാം തവണയും അവാമി ലീഗിന്റെ ആധിപത്യം. ഷെയ്ഖ് ഹസീന വീണ്ടും അധികാരത്തിലേറി. തുടർച്ചയായ അഞ്ചാം തവണയാണ് ഷെയ്ഖ് ഹസീന അധികാരത്തിലെത്തുന്നത്.

പ്രതിപക്ഷപാർട്ടികൾ ബഹിഷ്‌കരിച്ച പൊതുതിരഞ്ഞെടുപ്പിൽ ആകെയുള്ള 300 സീറ്റിൽ 223 സീറ്റുകളിലും അവാമി ലീഗ് വിജയിച്ചു. ഗോപാൽഗഞ്ച് മണ്ഡലത്തിൽ മൽസരിച്ച ഹസീന രണ്ടര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.

തെരഞ്ഞെടുപ്പിൽ 40 ശതമാനം പേർ മാത്രമാണ് വോട്ടു ചെയ്‌തത്. പ്രധാന പ്രതിപക്ഷമായ ബംഗ്‌ളാദേശ്‌ നാഷണലിസ്‌റ്റ് പാർട്ടി (ബിഎൻപി) വോട്ടെടുപ്പ് ബഹിഷ്‍കരിച്ചിരുന്നു. 63 സീറ്റുകളിൽ സ്വതന്ത്ര സ്‌ഥാനാർഥികളാണ് വിജയിച്ചത്. ലോകത്തിന് മുന്നിൽ തെരഞ്ഞെടുപ്പിന് മൽസര സ്വഭാവം കാണിക്കാൻ അവാമി ലീഗ് തന്നെ നിർത്തിയ ഡമ്മി സ്‌ഥാനാർഥികളാണ് സ്വതന്ത്രരെന്ന് ആരോപണം നിലനിൽക്കെയാണ് ഹസീനയുടെ വിജയം.

MOST READ | ഡെൽഹിയിൽ കൂട്ടബലാൽസംഗം; അഞ്ചുപേർ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE