വെടിയുതിർത്ത് താലിബാൻ ആഘോഷം; നിരവധി പേർ മരിച്ചതായി റിപ്പോർട്
കാബൂൾ: താലിബാന്റെ വെടിയേറ്റ് അഫ്‌ഗാനിസ്‌ഥാനിൽ നിരവധി ആളുകൾ മരിച്ചതായി റിപ്പോർട്. മരിച്ചവരുടെ കൂട്ടത്തിൽ കുട്ടികളും ഉൾപ്പെടുന്നതായാണ് വിവരം. പഞ്ച്ഷീർ പ്രവിശ്യ പിടിച്ചടക്കി എന്നവകാശപ്പെട്ട് വെടിയുതിർത്ത് താലിബാൻ നടത്തിയ ആഘോഷത്തിലാണ് നിരവധി പേർ കൊല്ലപ്പെട്ടത്....
ന്യൂസീലൻഡിൽ ആറ് മാസത്തിനു ശേഷം കോവിഡ് മരണം
വെല്ലിങ്ടൺ: ന്യൂസീലൻഡിൽ ആറ് മാസത്തിനു ശേഷം കോവിഡ് മരണം റിപ്പോർട് ചെയ്‌തു. ഒരു കോവിഡ് കേസ് പോലും ഇല്ലാതിരുന്ന രാജ്യത്ത് അടുത്തിടെ കേസുകൾ വീണ്ടും വർധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഈ വർഷത്തെ ആദ്യ...
വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം; രേഖകൾ പുറത്തുവിടാൻ ബൈഡന്റെ ഉത്തരവ്
വാഷിംഗ്‌ടൺ: ലോകത്തെ നടുക്കിയ 2001ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണവുമായി ബന്ധപ്പെട്ട അന്വേഷണ രേഖകള്‍ പരസ്യമാക്കാന്‍ ഉദ്യോഗസ്‌ഥര്‍ക്ക് നിർദ്ദേശം നല്‍കി യുഎസ് പ്രസിഡണ്ട് ജോ ബൈഡന്‍. 2001 സെപ്റ്റംബര്‍ 11ന് നടന്ന ആക്രമണവുമായി...
22 കോടി പിന്നിട്ട് ലോകത്തെ കോവിഡ് ബാധിതർ
ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 22 കോടി കടന്നു. 24 മണിക്കൂറിനിടെ ആറര ലക്ഷത്തിലധികം പേർക്കാണ് വൈറസ് ബാധ സ്‌ഥിരീകരിച്ചത്. 9789 കോവിഡ് മരണവും റിപ്പോർട് ചെയ്യപ്പെട്ടിട്ടുണ്ട്.
ലോകത്താകമാനം ഇതുവരെ 19,70,86,723 പേരാണ്...
‘കീഴടങ്ങാതെ പഞ്ച്‌ഷീർ’; നൂറുകണക്കിന് പേർ കൊല്ലപ്പെട്ടു- റിപ്പോർട്
കാബൂൾ: താലിബാന് മുന്നിൽ ഇനിയും അടിയറവ് പറഞ്ഞിട്ടില്ലാത്ത അഫ്‌ഗാനിസ്‌ഥാനിലെ ഒരേയൊരു പ്രവിശ്യയായ പഞ്ച്‌ഷീർ പിടിച്ചെടുക്കാനുള്ള പോരാട്ടം തുടർന്ന് താലിബാൻ തീവ്രവാദികൾ. നൂറുകണക്കിന് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. പഞ്ച്‌ഷീറിന്റെ നിയന്ത്രണം ഏറ്റെടുത്തതായി താലിബാൻ അവകാശപ്പെട്ടു.
"അഫ്‌ഗാനിസ്‌ഥാന്റെ...
ഐഡ ചുഴലിക്കാറ്റ്; യുഎസിലെ വടക്കുകിഴക്കൻ സംസ്‌ഥാനങ്ങളിൽ 49 മരണം
ന്യൂയോർക്ക്: യുഎസിലെ നാല് വടക്കുകിഴക്കൻ സംസ്‌ഥാനങ്ങളിൽ ആഞ്ഞടിച്ച ഐഡ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ 49 പേർക്ക് ജീവൻ നഷ്‌ടമായി. കാറുകൾ ഒഴുക്കി പോവുകയും, ന്യൂയോർക്ക് സിറ്റി സബ്‌വേ ലൈനുകൾ വെള്ളത്തിനടിയിലാവുകയും, വിമാനങ്ങളെ...
അഫ്‌ഗാനിൽ വനിതാ ജഡ്‌ജിമാർ വേട്ടയാടപ്പെടുന്നു; വീടുകയറി താലിബാൻ ഭീഷണി
കാബൂൾ: താലിബാൻ അധികാരം ഏറ്റെടുത്തതോടെ അഫ്‌ഗാനിസ്‌ഥാനിൽ വനിതാ ജഡ്‌ജിമാർ വേട്ടയാടപ്പെടുന്നതായി റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നു. സ്‌ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് താലിബാൻ പറഞ്ഞിട്ടുണ്ടെങ്കിലും എങ്ങനെയെന്ന് ഇതുവരെ വിശദീകരിച്ചിട്ടില്ല. നിലവിൽ താലിബാൻ മോചിപ്പിച്ച കുറ്റവാളികൾ പലായനം ചെയ്യാൻ...
അഫ്‌ഗാനിലെ വിമാനത്താവളങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കാൻ ചൈന; ഇന്ത്യയ്‌ക്ക് ആശങ്ക
കാബൂൾ: അഫ്‌ഗാനിസ്‌ഥാനിലെ വിമാനത്താവളങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കാൻ ചൈന നീക്കങ്ങൾ ആരംഭിച്ചതായി റിപ്പോർട്ടുകൾ. ബാഗ്രാം വ്യോമതാവളം ഉൾപ്പടെയുള്ള സുപ്രധാന കേന്ദ്രങ്ങളുടെ നിയന്ത്രണം ചൈന ഏറ്റെടുക്കുന്നത് ഇന്ത്യയ്‌ക്ക് ആശങ്ക ഉണ്ടാക്കുന്ന കാര്യമാണെന്നാണ് വിദേശകാര്യ വിദഗ്‌ധരുടെ അഭിപ്രായം.
ഇന്ത്യയെ...









































