22 കോടി പിന്നിട്ട് ലോകത്തെ കോവിഡ് ബാധിതർ

By Staff Reporter, Malabar News
world covid update
Representational Image
Ajwa Travels

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 22 കോടി കടന്നു. 24 മണിക്കൂറിനിടെ ആറര ലക്ഷത്തിലധികം പേർക്കാണ് വൈറസ് ബാധ സ്‌ഥിരീകരിച്ചത്‌. 9789 കോവിഡ് മരണവും റിപ്പോർട് ചെയ്യപ്പെട്ടിട്ടുണ്ട്.

ലോകത്താകമാനം ഇതുവരെ 19,70,86,723 പേരാണ് രോഗമുക്‌തി നേടിയത്. അതേസമയം 45.66 ലക്ഷത്തിലധികം പേർക്ക് കോവിഡ് മൂലം ജീവൻ നഷ്‌ടമായി. നിലവില്‍ 18,938,852 സജീവ കേസുകളാണുള്ളത്.

അമേരിക്ക തന്നെയാണ് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തില്‍ ഇപ്പോഴും ഒന്നാം സ്‌ഥാനത്ത് തുടരുന്നത്. യുഎസിലെ ആകെ രോഗബാധിതരുടെ എണ്ണം 4.7 കോടി പിന്നിട്ടു. 6.64 ലക്ഷം പേര്‍ ഇതുവരെ മരണപ്പെട്ടപ്പോൾ രോഗമുക്‌തി നേടിയത് 3.12 കോടി ആളുകളാണ്.

അതേസമയം ഇന്ത്യയില്‍ ആകെ രോഗബാധിതരുടെ എണ്ണം 3.29 കോടി പിന്നിട്ടു. ലോകത്ത് അമേരിക്ക കഴിഞ്ഞാൽ രോഗബാധിതരുടെ എണ്ണത്തിൽ ഇന്ത്യയാണ് മുന്നിട്ട് നിൽക്കുന്നത്. 4.40 ലക്ഷം പേര്‍ക്കാണ് രാജ്യത്ത് കോവിഡ് മൂലം ജീവൻ നഷ്‌ടമായത്‌. മൂന്ന് കോടി 20 ലക്ഷം പേര്‍ രോഗമുക്‌തിയും നേടിയിട്ടുണ്ട്. നിലവില്‍ 4.12 ലക്ഷം പേരാണ് ചികിൽസയിൽ കഴിയുന്നതെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു.

Most Read: ‘കീഴടങ്ങാതെ പഞ്ച്‌ഷീർ’; നൂറുകണക്കിന് പേർ കൊല്ലപ്പെട്ടു- റിപ്പോർട് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE